അയ്യങ്കാളി^ശ്രീനാരായണഗുരു ജയന്തികൾ ആഘോഷിച്ചു

അയ്യങ്കാളി-ശ്രീനാരായണഗുരു ജയന്തികൾ ആഘോഷിച്ചു തിരുവനന്തപുരം: രാഷ്ട്രീയ പ്രവർത്തനത്തിന് ഒപ്പംതന്നെ സാമൂഹിക മാറ്റത്തിന് പ്രാധാന്യം നൽകണമെന്ന് ഡെപ്യൂട്ടി സ്പീക്കർ വി. ശശി. പബ്ലിക് പീപിൾസ് കോൺഫെഡറേഷൻ ഒാഫ് ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷ​െൻറയും പട്ടികജാതി/വർഗ െഎക്യവേദി സംസ്ഥാന കമ്മിറ്റികളുടെയും ആഭിമുഖ്യത്തിൽ ഗവ. ആയുർവേദ േകാളജിന് സമീപം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി.എസ്. ശിവകുമാർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. െഎക്യവേദിയുടെ അയ്യങ്കാളി പുരസ്കാരം ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന നന്മ ചാരിറ്റബിൾ ചെയർമാൻ എ.കെ. കടമ്പാട്ടിന് (േഗാപിക്കുട്ടൻ) ഡെപ്യൂട്ടി സ്പീക്കർ സമ്മാനിച്ചു. മികച്ച ദലിത് ക്രിസ്ത്യൻ പ്രവർത്തനത്തിന് പൂന്തുറ സതീശിനും മികച്ച സാമൂഹിക പ്രവർത്തനത്തിന് ജോയി കെ.ചെറിയാൻ േകാട്ടയത്തിനും മികച്ച മഹിള പ്രവർത്തനത്തിന് മണി മേഖലക്കും മികച്ച ജില്ല സാമൂഹിക പ്രവർത്തനത്തിന് സ്റ്റാലിൻ പ്രാച്ചമ്പലത്തിനും മികച്ച പ്രാദേശിക സാമൂഹിക പ്രവർത്തനത്തിന് മേരിക്കുട്ടി പൃഥ്വിരാജിനും അയ്യങ്കാളി പുരസ്കാരം സമ്മാനിച്ചു. കാപ്ഷൻ അയ്യങ്കാളി-ശ്രീനാരായണഗുരു ജയന്തി ആഘോഷം ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.