കേരളീയ വിഭവങ്ങളുടെ ​​​​​​​​​രുചിക്കൂട്ടുകളറിയാൻ മൊബൈൽ ആപ്​​

കൊല്ലം: തനത് കേരളീയ ഭക്ഷണ വിഭവങ്ങൾ 'അന്യംനിന്നു'പോകാതിരിക്കാൻ സംസ്കാരിക വകുപ്പ് മൊബൈൽ ആപ് തയാറാക്കുന്നു. പുരാതനകാലം മുതൽ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രചാരത്തിലുള്ള ഭക്ഷണ വിഭവങ്ങളും അവയുടെ പാചകരീതികളും പുതുതലമുറക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതി വൈകാതെ നടപ്പാക്കും. നൂറ്റാണ്ടുകളായി കൈമാറിവരുന്ന പാചകവിദ്യകൾ വിവിധ ജനവിഭാഗങ്ങൾക്കിടയിലുണ്ട്. ഇവയിൽ പലതും തലമുറമാറ്റത്തോടെ വിസ്മൃതമാവുകയാണ്. ഭക്ഷണവിപണിയിൽ വ്യത്യസ്ത രുചികളും ചേരുവകളുമായി പുതിയ വിഭവങ്ങൾ രംഗപ്രവേശം ചെയ്യുേമ്പാൾ പഴയ വിഭവങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടാത്ത സാഹചര്യമാണുള്ളത്. വിദേശരാജ്യങ്ങളിൽപോലും പേരുകേട്ട കേരളത്തി​െൻറ പാചക കലയുടെ പ്രചാരണം വിനോദ സഞ്ചാര രംഗത്തും ഗുണകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണ നാടൻ വിഭവങ്ങൾക്കപ്പുറം പഴയകാലത്ത് വ്യാപകമായിരുന്ന ഭക്ഷണ വസ്തുക്കളുടെ വിവരശേഖരണവും സാംസ്കാരിക വകുപ്പ് ലക്ഷ്യമിടുന്നു. 47,20,000 രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. ലഭ്യമാവുന്ന വിവരങ്ങൾ ക്രോഡീകരിച്ച് മൊബൈൽ ആപ് തയാറാക്കുന്നതോടൊപ്പം സാംസ്കാരിക വകുപ്പി​െൻറ വെബ്സൈറ്റിലും ലഭ്യമാക്കും. നാടൻ വിഭവങ്ങൾ തയാറാക്കുന്നതു സംബന്ധിച്ച ദൃശ്യങ്ങളും ഉൾപ്പെടുത്തും. ജനങ്ങൾക്ക് തങ്ങൾക്കറിയാവുന്ന വേറിട്ട പാചകരീതികൾ സൈറ്റിൽ ചേർക്കാനുള്ള സംവിധാനവും പരിഗണനയിലുണ്ട്. ആദ്യപടിയായി ഇരുനൂറിലധികം പാചകക്കുറിപ്പുകളും അവയുടെ ചിത്രങ്ങളുമാണ് സൈറ്റിൽ ഉൾപ്പെടുത്തുന്നത്. സംസ്ഥാനത്തിന് പുറത്തുള്ളവർക്കും കേരളത്തി​െൻറ തനത് രുചിചേരുവകൾ എളുപ്പത്തിൽ മനസ്സിലാവുന്നവിധമാവും വെബ്സൈറ്റിലും മൊബൈൽ ആപ്പിലും വിവരങ്ങൾ ഉൾക്കൊള്ളിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.