കെ.പി.സി.സി പട്ടിക: കാര്യമായ വിവാദങ്ങൾ ഇല്ലെങ്കിലും പരാതികൾക്ക്​ കുറവില്ല

തിരുവനന്തപുരം: പൊതുധാരണകൾ ലംഘിക്കപ്പെട്ടുവെന്നും ഗ്രൂപ്പുകളുടെ പങ്കിടലായെന്നുമുള്ള ആക്ഷേപം നിലനിൽക്കുേമ്പാഴും കെ.പി.സി.സി പട്ടിക സംബന്ധിച്ച് കാര്യമായ വിവാദങ്ങൾ ഇല്ലാത്തത് കോൺഗ്രസ് നേതൃത്വത്തിന് ആശ്വാസമാകുന്നു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ യു.ഡി.എഫി​െൻറ സംസ്ഥാനതല ജാഥ തുടങ്ങാൻ ദിവസങ്ങൾ ശേഷിക്കെയാണ് തുടർച്ചയായ െവട്ടിത്തിരുത്തലുകൾക്കു ശേഷം ഞായറാഴ്ച പട്ടിക സംബന്ധിച്ച് തീരുമാനമായത്. ബ്ലോക്ക് പ്രതിനിധികളായി പട്ടികയിൽ ഇടംകണ്ട 282 കെ.പി.സി.സി അംഗങ്ങളിൽ ഇരുഗ്രൂപ്പുകൾക്കും ഏകദേശം തുല്യബലമാണ്. ഇക്കൂട്ടത്തിൽ ഗ്രൂപ് രഹിതർക്കും പരിഗണന ലഭിച്ചു. എന്നാൽ ബ്ലോക്കുകളിൽനിന്നുള്ള കെ.പി.സി.സി അംഗങ്ങളെ സംബന്ധിച്ച് ഗ്രൂപ്പുകൾ മുന്നോട്ടുവെച്ച പേരുകളിൽ കാര്യമായ തിരുത്തലുകൾ വന്നിട്ടില്ല. ഗ്രൂപ്പുകളെ പാടെ അവഗണിച്ച് മുന്നോട്ടുപോകാൻ കഴിയില്ലെന്ന യാഥാർഥ്യം ഹൈകമാൻഡിനും അംഗീകരിക്കേണ്ടിവന്നുവെന്നതാണ് യാഥാർഥ്യം. അതെസമയം അംഗങ്ങളെ നിശ്ചയിക്കുന്ന കാര്യത്തിൽ രൂപപ്പെട്ട പൊതുധാരണ ലംഘിക്കപ്പെട്ടുവെന്ന് ആക്ഷേപമുണ്ട്. ഡി.സി.സി ഭാരവാഹികളെയും എക്സ്ഒഫിഷ്യോ അംഗങ്ങളായതിനാൽ ഡി.സി.സി പ്രസിഡൻറുമാരെയും പട്ടികയിൽ ഉൾപ്പെടുത്തേണ്ടെന്ന് ആദ്യമേതന്നെ ധാരണ ഉണ്ടായിരുന്നു. കെ.പി.സി.സി അംഗങ്ങൾ അവരവരുടെ ജില്ലയിൽ നിന്നായിരിക്കണമെന്നും തീരുമാനിച്ചിരുന്നു. ഇൗ ധാരണകൾ ലംഘിക്കപ്പെട്ടുവെന്നാണ് പരാതി. 13 ഡി.സി.സി പ്രസിഡൻറുമാരും തെരഞ്ഞെടുക്കപ്പെട്ട കെ.പി.സി.സി അംഗത്വത്തിൽനിന്ന് ഒഴിവായപ്പോൾ തൃശൂർ ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ അതിന് തയാറായില്ല. മുൻ കെ.പി.സി.സി പ്രസിഡൻറ് എന്ന നിലയിൽ വി.എം. സുധീരന് കെ.പി.സി.സി അംഗത്വം ലഭിക്കുമെന്നതിനാൽ അദ്ദേഹം ഒഴിഞ്ഞ മണലൂർ ബ്ലോക്കിൽനിന്നാണ് പ്രതാപനെ ഉൾെപ്പടുത്തിയിരിക്കുന്നത്. പ്രതാപൻ മാറിനിന്നിരുെന്നങ്കിൽ മറ്റൊരാൾക്കുകൂടി ഇടം ലഭിക്കുമായിരുന്നു. നിലവിലെ ഡി.സി.സി ഭാരവാഹികളായ എം.ആർ. അഭിലാഷ്, കെ.എസ്. ഗോപകുമാർ, കെ.പി. നൗഷാദ് അലി എന്നിവരും മുൻ ധാരണക്ക് വിരുദ്ധമായി ഇടം പിടിച്ചവരാണ്. കൂടാതെ, ലാലി വിൻസ​െൻറ്, ഇ. മേരീദാസൻ എന്നിവരെ മറ്റ് ജില്ലകളിൽനിന്നാണ് ഇപ്പോൾ അംഗങ്ങളാക്കിയിരിക്കുന്നത്. നിരവധി പുതുമുഖങ്ങൾ പട്ടികയിൽ ഇടംകണ്ടിട്ടുണ്ടെങ്കിലും നല്ല പങ്കും അമ്പത് കഴിഞ്ഞവരാണെന്ന ആക്ഷേപവും ശക്തമാണ്. അതിനിടെ സാമുദായിക സന്തുലിതാവസ്ഥ പാലിക്കപ്പെട്ടില്ലെന്നും ചില കോണുകളിൽനിന്ന് വിമർശനമുണ്ട്. എന്നാൽ, നോമിനേഷൻ അവശേഷിക്കുന്നതിനാൽ പരസ്യമായി പ്രതികരിച്ച് അവസരം കളയാൻ തൽക്കാലം ആരും തയാറാവില്ല. ഗ്രൂപ്പുകളുടെ തെറ്റായ നീക്കങ്ങളെ ചോദ്യം ചെയ്യാൻ തയാറായ നേതാക്കളെ കേൾക്കാനും പരിഹാരം കാണാനും ഇത്തവണ ഹൈകമാൻഡ് തയാറായി. ഇത് മാറ്റങ്ങളുടെ സൂചനയാണോയെന്നാണ് ഇനി അറിയേണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.