കൃഷിമന്ത്രിയെ വിളിക്കാം... പരാതി അറിയിക്കാം

തിരുവനന്തപുരം: കർഷകർക്കും ജനങ്ങൾക്കും കൃഷിമന്ത്രിയെ വിളിക്കാം. എല്ലാമാസവും ആദ്യ ബുധനാഴ്ച വൈകുന്നേരം 5.30 മുതൽ 6.30 വരെയാണ് തത്സമയ ഫോൺ പരിപാടി. സ്മാൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോർട്യത്തി​െൻറ (എസ്.എഫ്.എ.സി) നേതൃത്വത്തിൽ തിരുവനന്തപുരത്ത് സജ്ജമാക്കിയ പുതിയ കാൾ സ​െൻററിനാണ് പരിപാടിയുടെ ചുമതല. ടോൾ ഫ്രീ നമ്പർ 1800-425-1661 ആണ്. എല്ലാദിവസവും രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ കൃഷി, അനുബന്ധമേഖലയിലെ സംശയനിവാരണത്തിനും ഇൗ നമ്പരിൽ വിളിക്കാം. വാട്ട്സ്ആപ് നമ്പർ 9447 05 1661.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.