കുത്തിവെപ്പ്; ഒമ്പതുവയസ്സുകാരിക്ക് പാർശ്വഫലമെന്ന് ബന്ധുക്കൾ; ഓട്ടോഇമ്യൂണൽ രോഗമെന്ന് ഡോക്ടർമാർ

കോഴിക്കോട്: എം.ആർ കുത്തിവെപ്പെടുത്തതി​െൻറ രണ്ടാംദിവസം ഒമ്പതുവയസ്സുകാരിക്ക് പാർശ്വഫലങ്ങളുണ്ടായതായി രക്ഷിതാക്കളുടെ പരാതി. എന്നാൽ, കുത്തിവെപ്പി​െൻറ പാർശ്വഫലമല്ല കുട്ടിക്കുണ്ടായതെന്നും ഓട്ടോ ഇമ്യൂൺ എൻസഫലൈറ്റിസ്(എ.ഐ.ഇ) ബാധിച്ചതാണെന്നും ചികിത്സിക്കുന്ന ഡോക്ടർ വ്യക്തമാക്കി. മലപ്പുറം ജില്ലയിലെ കൊളപ്പുറം പനമ്പുഴ പാറമ്മൽ അപ്പുട്ടിയുടെ മകൾ അക്ഷയയാണ് മെഡിക്കൽ കോളജ് മാതൃശിശുസംരക്ഷണകേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്നത്. ഒക്ടോബർ ആറിന് പഠിക്കുന്ന സ്കൂളായ കൊളപ്പുറം ജി.എച്ച്.എസ്.എസിൽ നിന്ന് കുത്തിവെപ്പെടുത്ത അക്ഷയക്ക് എട്ടിന് രാത്രി ഹോം വർക്ക് ചെയ്യുന്നതിനിടെ കൈവിരൽ തളരുകയായിരുന്നെത്ര. തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ കാണിച്ചപ്പോൾ അവർ കാര്യമായി എടുത്തില്ല. വീണ്ടും സ്കൂളിൽ പോയെങ്കിലും അക്ഷയയുടെ പ്രശ്നം അധ്യാപകർ വീട്ടിലറിയിച്ചു. കുന്നുംപുറം ഹെൽത്ത്സ​െൻററിലും തിരൂരങ്ങാടി താലൂക്കാശുപത്രിയിലും കാണിച്ചപ്പോൾ മെഡിക്കൽ കോളജിലേക്ക് പറഞ്ഞയച്ചു. ഒക്ടോബർ 17മുതൽ മാതൃശിശുസംരക്ഷണകേന്ദ്രത്തിൽ ഐ.സി.യു വാർഡിൽ ചികിത്സയിലാണ്. ഇതിനിടയിൽ കുട്ടിയുെട സംസാരശേഷി നഷ്ടപ്പെടുകയും ശരീരം മുഴുവനായി തളരുകയും ചെയ്തതായി പിതാവ് അപ്പുട്ടി പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകാനൊരുങ്ങുകയാണ് ഇദ്ദേഹം. കുത്തിവെപ്പി​െൻറ രണ്ടാംദിവസം കുട്ടിക്ക് എ.ഐ.ഇ ബാധിച്ചത് യാദൃച്ഛികമാണെന്നും ആഴ്ചകൾക്കുള്ളിൽ ഭേദമാവുന്ന രോഗമാണിതെന്നും മാതൃശിശു സംരക്ഷണകേന്ദ്രത്തിലെ ശിശുരോഗവിദഗ്ധൻ ഡോ. മോഹൻദാസ് നായർ പറഞ്ഞു. തലച്ചോറിനെ ബാധിക്കുന്ന അസുഖമാണ് ഓട്ടോ ഇമ്യൂൺ എൻസഫലൈറ്റിസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.