ജി.എസ്.ടി: ബുധനാഴ്​ച സൂചന പണിമുടക്ക്

കൊല്ലം: ജി.എസ്.ടി വെബ്സൈറ്റ് പ്രവർത്തനതകരാറുകൾ പരിഹരിക്കുക, സങ്കീർണവും അശാസ്ത്രീയവുമായ നിലവിലെ ചെയിൻ റിട്ടേൺ സംവിധാനം നിർത്തലാക്കി ഒറ്റ റിട്ടേൺ സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബുധനാഴ്ച കേരള ടാക്സ് പ്രാക്ടീഷനേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി സൂചന പണിമുടക്ക് നടത്തും. ജി.എസ്.ടി നിയമം നടപ്പാക്കി നാലു മാസം കഴിഞ്ഞിട്ടും തുടർച്ചയായി ഉണ്ടാകുന്ന വെബ്സൈറ്റ് തകരാറുകളും സങ്കീർണവും അശാസ്ത്രീയവുമായ റിട്ടേൺ ഫോമുകളും കാരണം റിട്ടേൺ സമർപ്പണം സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയാണ്. ഒട്ടേറെ തവണ പ്രധാനമന്ത്രി, കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്ക് നിവേദനങ്ങൾ നൽകിയിട്ടും നടപടികൾ ഉണ്ടായിട്ടില്ല. നവംബർ 10ന് ഗുവാഹതിയിൽ ചേരുന്ന 23ാം ജി.എസ്.ടി കൗൺസിലിൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാണ് ആവശ്യമെന്നും അസോസിയേഷൻ ജില്ല സെക്രട്ടറി എൽ. ശിവദാസൻ പിള്ള, വൈസ് പ്രസിഡൻറ് എ. ദാനശീലൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.