അവഗണന: മയ്യനാട്ട് വനിത വാർഡ് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്​കരിച്ചു

മയ്യനാട്: എൽ.ഡി.എഫ് ഭരിക്കുന്ന മയ്യനാട് പഞ്ചായത്തിൽ വനിത അംഗങ്ങളുടെ വാർഡുകൾക്ക് വേണ്ടത്ര പരിഗണന ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉൾെപ്പടെ വനിത അംഗങ്ങൾ തിങ്കളാഴ്ച നടന്ന പഞ്ചായത്ത് കമ്മിറ്റിയിൽ പങ്കെടുത്തില്ല. എൽ.ഡി.എഫി​െൻറ 12 വനിത അംഗങ്ങളിൽ ഒരാൾ കമ്മിറ്റിക്കെത്തിയെങ്കിലും ഒപ്പിട്ട് ക്വാറം തികച്ചശേഷം മടങ്ങിപ്പോയതായി പ്രതിപക്ഷം ആരോപിച്ചു. 23 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ എൽ.ഡി.എഫിന് പന്ത്രണ്ടും യു.ഡി.എഫിന് രണ്ട് വനിത അംഗങ്ങളുമാണുള്ളത്. യു.ഡി.എഫിലെ വനിത അംഗങ്ങളും കമ്മിറ്റിയിൽ പങ്കെടുക്കാനെത്തിയില്ല. ലൈഫ് പദ്ധതി, തെരുവുവിളക്കുകൾ സ്ഥാപിക്കൽ, റോഡുകളുടെ നിർമാണവും പുനരുദ്ധാരണവും തുടങ്ങി പഞ്ചായത്തി​െൻറ പല പദ്ധതികളിലും വനിതകൾ അംഗങ്ങളായ വാർഡുകൾക്ക് പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നാരോപിച്ചാണ് ഇവർ കൂട്ടത്തോടെ കമ്മിറ്റിക്ക് എത്താതിരുന്നതെന്നാണ് വിവരം. ഇതേക്കുറിച്ച് ഭരണകക്ഷിയായ സി.പി.എം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളി മേഖലയിൽനിന്നുള്ള യു.ഡി.എഫ് വനിത അംഗത്തി‍​െൻറ വാർഡിൽ മത്സ്യത്തൊഴിലാളികൾക്കുള്ള പദ്ധതികൾ അട്ടിമറിക്കുന്നതിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ് വനിത അംഗം കമ്മിറ്റിയിൽ പങ്കെടുക്കാതിരുന്നത്. പഞ്ചായത്തിൽ അഴിമതി മാത്രമാണ് നടക്കുന്നതെന്നാണ് പ്രതിപക്ഷ അംഗങ്ങൾ പറയുന്നത്. കഴിഞ്ഞവർഷം വാങ്ങിയ തെരുവുവിളക്കുകൾ ഇതുവരെയും സ്ഥാപിച്ചിട്ടില്ലെന്നും പഞ്ചായത്തിൽ ഭരണസ്തംഭനം നിലനിൽക്കുന്നതായും പ്രതിപക്ഷം ആേരാപിച്ചു. പഞ്ചായത്തിൽ നടക്കുന്ന അഴിമതികളെക്കുറിച്ച് വിജിലൻസിന് പരാതി നൽകുമെന്ന് മയ്യനാട് ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് പാർലമ​െൻററി പാർട്ടി ലീഡർ നാസർ, ഉപനേതാവ് ഉമയനല്ലൂർ റാഫി, യു.ഡി എഫ് അംഗം വിനോജ് വർഗീസ് എന്നിവർ അറിയിച്ചു. പഞ്ചായത്തിലെ ഭരണസ്തംഭനത്തിലും പദ്ധതികൾ വീതംവെച്ചെടുക്കുന്നതിലും പ്രതിഷേധിച്ച് ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകാനാണ് പ്രതിപക്ഷ അംഗങ്ങളുടെ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.