കെ.എം.എം.എൽ അപകടം: മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ വീതം നൽകും –മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ

കൊല്ലം: ചവറ കെ.എം.എം.എൽ എം.എസ് പ്ലാൻറിന് സമീപം നടപ്പാലം തകർന്ന് മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം സംസ്ഥാന സർക്കാർ ധനസഹായം നൽകുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. സംഭവ സ്ഥലം സന്ദർശിച്ച ശേഷമാണ് ഇക്കാര്യം മന്ത്രി പറഞ്ഞത്. അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സചെലവ് സർക്കാർ ഏറ്റെടുക്കും. തകർന്ന പാലത്തിനുപകരം പുതിയത് പണിയും. ഇതിനായുള്ള നടപടികൾ അതിവേഗം പൂർത്തീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ് കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരെ മന്ത്രി സന്ദർശിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ, കലക്ടർ ഡോ.എസ്. കാർത്തികേയൻ, മുൻ എം.പി കെ.എൻ. ബാലഗോപാൽ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. ശിവശങ്കരപിള്ള എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.