ചവറ അപകടം: റിപ്പോർട്ട്​ സമർപ്പിക്കണമെന്ന്​ മന്ത്രി

തിരുവനന്തപുരം: കൊല്ലം ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിന് സമീപം ടി.എസ് കനാലിന് കുറുകെയുള്ള ഇരുമ്പ് നടപ്പാലം തകർന്ന് കമ്പനി ജീവനക്കാരായ മൂന്നുപേർ മരിച്ച സംഭവത്തെക്കുറിച്ച് സത്വര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വ്യവസായവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി പോൾ ആൻറണിക്ക് മന്ത്രി എ.സി. മൊയ്തീൻ നിർദേശം നൽകി. അപകടം സംഭവിച്ച പാലം കമ്പനിച്ചെലവിൽ പുതുക്കിപ്പണിയാൻ അധികൃതരോട് ആവശ്യപ്പെട്ടു. മരിച്ചവരുടെ ആശ്രിതർക്ക് നിയമനം നൽകുന്നതുൾപ്പെടെ ആശ്വാസനടപടികൾ സർക്കാർ പ്രത്യേകമായി പരിഗണിക്കും. അപകടത്തിൽ പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ധനസഹായം നൽകുന്നതും പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു. അധികൃതരുമായും ജില്ല ഭരണകൂടവുമായും എം.പി, എം.എൽ.എ തുടങ്ങിയ ജനപ്രതിനിധികളുമായും ബന്ധപ്പെട്ട് മന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. അവിചാരിതമായി സംഭവിച്ച അപകടത്തിൽ ദുഃഖം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.