സങ്കുചിത സാമുദായികത ഇന്ത്യക്ക്​ ആപത്ത് ^വി.ടി. അബ്​ദുല്ലക്കോയ

സങ്കുചിത സാമുദായികത ഇന്ത്യക്ക് ആപത്ത് -വി.ടി. അബ്ദുല്ലക്കോയ കൊല്ലം: സങ്കുചിതമായ സാമുദായിക ചിന്തയും വിവേക പൂർവമല്ലാത്ത പ്രതികരണ ശൈലിയും വെടിയേണ്ടത് ഇന്ത്യയുടെ മതേതര പാരമ്പര്യവും മാനവിക മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്നതിന് അനിവാര്യമാണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റൻറ് അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ. ജമാഅത്തെ ഇസ്ലാമിയുടെയും പോഷക ഘടകങ്ങളുടെയും സംയുക്ത ജില്ല നേതൃസംഗമം ഉമയനല്ലൂർ േഗ്രസ് ഇൻറർനാഷനൽ സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭയവും അസഹിഷ്ണുതയും ഭരണം കൈയാളുന്ന വർത്തമാനകാല സാഹചര്യത്തിൽ രചനാത്മകമായ പ്രതികരണ രീതിയാണ് വേണ്ടത്. സമുദായത്തി​െൻറ മാത്രമല്ല, ഇന്ത്യയുടെ മൊത്തം സംരക്ഷകരാവുകയും ധാർമിക സദാചാര മൂല്യങ്ങൾക്കുവേണ്ടി നിലകൊള്ളുകയും ചെയ്യുകയെന്നത് മാതൃരാജ്യത്തെ സ്നേഹിക്കുന്നതി​െൻറ ഭാഗമാണ്- അദ്ദേഹം പറഞ്ഞു ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് പി.എച്ച്. മുഹമ്മദ് അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി ഷിഹാബ് പൂക്കോട്ടൂർ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് പി.എം. സ്വാലിഹ്, ജില്ല സമിതിയംഗം ഹിജാസ് കരുനാഗപ്പള്ളി, കൊല്ലം ഇസ്ലാമിയാ കോളജ് വൈസ് പ്രിൻസിപ്പൽ ടി.എം. റാഫി വടുതല എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല വൈസ് പ്രസിഡൻറ് ഇ.കെ. സിറാജുദ്ദീൻ, വനിത വിഭാഗം ജില്ല പ്രസിഡൻറ് സഅദൂന ഖലീൽ, സോളിഡാരിറ്റി ജില്ല പ്രസിഡൻറ് ഇ.കെ. സുജാദ്, എസ്.ഐ.ഒ ജില്ല സെക്രട്ടറി ഷാൻ മടത്തറ, ജി.ഐ.ഒ ജില്ല പ്രസിഡൻറ് ആഇഷ ഹുമയൂൺ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി അനസ് റോഡുവിള സ്വാഗതവും അസിസ്റ്റൻറ് സെക്രട്ടറി അൻവർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.