മന്ത്രി സി. രവീന്ദ്രനാഥിനെതിരെ അനിൽ അക്കരയുടെ വക്കീൽ നോട്ടീസ്

തൃശൂർ: വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിെനതിരെ അനിൽ അക്കര എം.എൽ.എയുടെ വക്കീൽ നോട്ടീസ്. രവീന്ദ്രനാഥിന് ആർ.എസ്.എസ് ബന്ധമുണ്ടെന്ന് ആരോപണത്തിന് ഒൗദ്യോഗിക സര്‍ക്കാര്‍ മുദ്രയുള്ള ലെറ്റര്‍ പാഡില്‍ മന്ത്രി നല്‍കിയ മറുപടിക്കെതിരെയാണ് അനിലി​െൻറ വക്കീൽ നോട്ടീസ്. എ.ബി.വി.പിയുമായി ബന്ധമില്ലെന്നും എം.എല്‍.എയുടെ ആരോപണം അടിസ്ഥാന രഹിതവും വസ്തുത വിരുദ്ധവുമാണെന്നുമുള്ള രവീന്ദ്രനാഥി​െൻറ ഔദ്യോഗിക മറുപടി ത​െൻറ വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണെന്ന് അനില്‍ അക്കര വക്കീല്‍ നോട്ടീസില്‍ പറയുന്നു. അപകീര്‍ത്തി പരാമര്‍ശത്തിന് ക്ഷമാപണം നടത്തി, പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്. നോട്ടീസ് എം.എല്‍.എ ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു. രവീന്ദ്രനാഥ് ചെറുപ്പത്തില്‍ ആര്‍.എസ്.എസ് ശാഖയില്‍ പോയിരുന്നു എന്നും കോളജ് വിദ്യാർഥിയായിരിക്കെ എ.ബി.വി.പിക്കു വേണ്ടി ചെയര്‍മാന്‍ സ്ഥാനത്തിന് നോമിനേഷന്‍ നല്‍കിയിരുന്നു എന്നുമായിരുന്നു അനിലി​െൻറ ആരോപണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.