പുസ്തക പ്രദര്‍ശനം

തിരുവനന്തപുരം: സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ അനുസ്മരണാർഥം കേരള സര്‍വകലാശാല ലൈബ്രറിയില്‍ സംഘടിപ്പിക്കും. 31 മുതല്‍ നവംബര്‍ ആറുവരെയുള്ള പ്രദര്‍ശനത്തില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ നോവല്‍, ചെറുകഥ, ആത്മകഥ, പഠനങ്ങള്‍, ഓര്‍മക്കുറിപ്പ്, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍, അഭിമുഖങ്ങള്‍ മുതലായവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലൈബ്രറി അംഗങ്ങളല്ലാത്തവര്‍ക്കും പ്രദര്‍ശനം കാണാന്‍ സൗകര്യമുണ്ടായിരിക്കും. പോത്തന്‍കോട് സി.പി.എമ്മി​െൻറ രാഷ്ട്രീയ കുതിരക്കച്ചവടം വീണ്ടും -നെയ്യാറ്റിന്‍കര സനല്‍ തിരുവനന്തപുരം: പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് ഇടതുമുന്നണിയുടെ പിന്തുണയില്‍ പ്രസിഡൻറായ ഷാനിബാ ബീഗത്തിനെതിരെ പാര്‍ട്ടി തലത്തിലും നിയമപരമായും നടപടിയെടുക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍. അധികാരത്തിനുവേണ്ടി ഏതു തരംതാണ നിലപാടും കുതിരക്കച്ചവടവും നടത്തുമെന്ന് സി.പി.എം തെളിയിച്ചിരിക്കുകയാണ്. 2015ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസി​െൻറ ഏഴ് അംഗങ്ങളും എല്‍.ഡി.എഫി​െൻറ ആറു പേരും വിജയിച്ചു. കോണ്‍ഗ്രസ് അംഗമായിരുന്ന ജോളി പത്രോസിന് ഇടതുമുന്നണി പിന്തുണ നല്‍കി വിജയിപ്പിച്ചു. തെറ്റ് ബോധ്യപ്പെട്ട അവര്‍ പ്രസിഡൻറ് സ്ഥാനം രാജിെവച്ചതു മൂലമുണ്ടായ ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍നിന്ന് ഒരാളെ ചാക്കിട്ടുപിടിച്ച് പ്രസിഡൻറാക്കുകയാണ് സി.പി.എം ചെയ്തത്. എല്‍.ഡി.എഫിന് നാല് വനിത അംഗങ്ങളുള്ളപ്പോഴാണ് അവരെയെല്ലാം തഴഞ്ഞ് കോണ്‍ഗ്രസ് വനിത അംഗത്തെ സ്വാധീനിച്ച് പ്രസിഡൻറാക്കിയത്. എല്‍.ഡി.എഫി​െൻറ വനിത അംഗങ്ങൾ സ്ഥാനം വഹിക്കാന്‍ യോഗ്യരല്ലെന്ന് സി.പി.എം തെളിയിെച്ചന്നും നെയ്യാറ്റിന്‍കര സനല്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.