ഷോർട്ട്​ സർക്യൂട്ടിൽ വയർ കത്തി; സ്വരാജ്​ ഭവൻ ഇരുട്ടിൽ

തിരുവനന്തപുരം: ഷോർട്ട് സർക്യൂട്ടിൽ വയർ കത്തിപ്പോയതോടെ നന്തൻകോെട്ട സ്വരാജ് ഭവൻ ഇരുട്ടിലായി. വൈദ്യുതി ഇല്ലാതായതോടെ കഴിഞ്ഞ നാലു ദിവസത്തോളമായി ഇവിടെ പ്രവർത്തിക്കുന്ന ഒാഫിസുകളുടെ പ്രവർത്തനങ്ങളും താളംതെറ്റിയിരിക്കുകയാണ്. പമ്പിങ് നടക്കാത്തതിനാൽ വെള്ളവും മുടങ്ങി. ലൈറ്റും ഫാനും കമ്പ്യൂട്ടറുകളും പ്രവർത്തനം നിലച്ചതോടെ ജീവനക്കാരും വിവിധ ആവശ്യങ്ങളുമായി സ്വരാജ് ഭവനിലെത്തുന്നവരും ദുരിതത്തിലായി. ആറു നിലകളുള്ള കെട്ടിടത്തി​െൻറ ലിഫ്റ്റി​െൻറ പ്രവർത്തനവും നിലച്ചതിനാൽ ശാരീരിക വൈകല്യമുള്ളവരും ഏറെ കഷ്ടപ്പെടുകയാണ്. വെള്ളിയാഴ്ചയാണ് ഏഴോളം ഒാഫിസുകൾ പ്രവർത്തിക്കുന്ന ആറുനില കെട്ടിടത്തിൽ വൈദ്യുതി മുടങ്ങിയത്. മഴയെത്തുടർന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടായാണ് വയർ കത്തിപ്പോയത്. സ്വരാജ് ഭവൻ വളപ്പിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമറിൽനിന്ന് കെട്ടിടത്തിലേക്ക് കണക്ഷൻ നൽകുന്ന പ്രധാന വയറാണ് കത്തിയത്. കെട്ടിടത്തിനകത്തെ പ്രശ്നമായതിനാൽ അവിടത്തെതന്നെ ഇലക്ട്രിക്കൽ വിഭാഗമാണ് തകരാർ പരിഹരിക്കേണ്ടത്. പ്രാരംഭ നടപടികൾ ആരംഭിച്ചെങ്കിലും വയറും മറ്റ് സാധനങ്ങളും മാറ്റാനുള്ളതിനാൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ സമയമെടുക്കുമെന്നാണ് അറിയുന്നത്. നഗരകാര്യ ഡയറക്ടറുടെ കാര്യാലയം, ധനകാര്യത്തി​െൻറ ഒരു വിഭാഗം, പി.ആർ.ഡി വിഭാഗം, ഇൻഫർമേഷൻ കേരള മിഷൻ, ശുചിത്വമിഷൻ, ചീഫ് ടൗൺ പ്ലാനറുടെ ഒാഫിസ്, ചീഫ് ടൗൺ പ്ലാനറുടെ പ്ലാനിങ് വിങ്, ടൗൺ പ്ലാനിങ് വിജിലൻസ് വിഭാഗം എന്നിങ്ങനെ ഒാഫിസുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. വൈദ്യുതി മുടങ്ങിയതോടെ എല്ലാ ഒാഫിസുകളുടെയും പ്രവർത്തനം സ്തംഭിച്ചിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.