നോൺ ജേണലിസ്​റ്റ്​ പെൻഷൻ 8000 രൂപയായി ഉയർത്തണം

തിരുവനന്തപുരം: പത്രമാധ്യമരംഗത്തെ നോൺ ജേണലിസ്റ്റ് പെൻഷൻകാർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പെൻഷൻ 8,000 രൂപയായി ഉയർത്തണമെന്ന് കേസരി ഹാളിൽ കൂടിയ നോൺ ജേണലിസ്റ്റ് പെൻഷനേഴ്സ് യൂനിയൻ ജില്ല സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. ക്ഷേമനിധി, ചികിത്സ സഹായ ഇൻഷുറൻസ് പദ്ധതി എന്നിവ നോൺ ജേണലിസ്റ്റുകൾക്കുകൂടി ബാധകമാക്കണമെന്നും പ്രതിമാസം പെൻഷൻ ലഭിക്കത്തക്കവിധത്തിൽ ട്രഷറി വഴി പെൻഷൻ വിതരണം നടത്തുന്നതിനുള്ള നടപടി സർക്കാർ കൈക്കൊള്ളണമെന്നുള്ള പ്രമേയം സമ്മേളനം പാസാക്കി. ഓണത്തിന് മുമ്പായി കുടിശ്ശിക പെൻഷനും ഫെസ്റ്റിവൽ അലവൻസും നൽകിയതിന് ഇടതുപക്ഷ സർക്കാറിനെ സമ്മേളനം അഭിനന്ദിച്ചു. വർഷങ്ങളായി തുടരുന്ന ഫെസ്റ്റിവൽ അലവൻസ് 2,500 രൂപയായി ഉയർത്തണമെന്ന ആവശ്യവും സമ്മേളനം ഉന്നയിച്ചു. സമ്മേളനം മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി കെ. ശ്രീധരൻ, സീനിയർ ജേണലിസ്റ്റ് യൂനിയൻ പ്രസിഡൻറ് എസ്.ആർ. ശക്തിധരൻ, ജനറൽ സെക്രട്ടറി വി. ബാലഗോപാൽ, കെ.എൻ.ഇ.എഫ് സെക്രട്ടറി എം.കെ. സുരേഷ്, പത്രപ്രവർത്തക യൂനിയൻ ജില്ല പ്രസിഡൻറ് സുരേഷ് വെള്ളിമംഗലം, എസ്. ഉദയകുമാർ എന്നിവർ പെങ്കടുത്തു. കാപ്ഷൻ നോൺ ജേണലിസ്റ്റ് പെൻഷനേഴ്സ് യൂനിയൻ ജില്ല സമ്മേളനം കേസരി ഹാളിൽ മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.