ഭിന്നിപ്പിക്കലിനെതിരെ ഒരുമയുടെ ഐക്യദീപമാല തെളിയിച്ചു

തിരുവനന്തപുരം: മതത്തി​െൻറയും ജാതിയുടെയും പേരിൽ ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കുകയും അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുകയും ചെയ്യുന്നതിനെതിരെ സി.പി.ഐ ഐക്യദീപമാല തെളിയിച്ചു. തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ നടന്ന ഐക്യദീപമാല സദസ്സ് സി.പി.ഐ ദേശീയ കൗൺസിൽ അംഗം സി. ദിവാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാജ്യത്തി​െൻറ മതനിരപേക്ഷ സംസ്കാരത്തെയും അഖണ്ഡതയെയും ജനാധിപത്യമൂല്യങ്ങളെയും ഫാഷിസത്തി​െൻറ േപ്രതം ആവേശിച്ച ഭരണകൂടം തകർക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രത്തി​െൻറ നിലനിൽപിനും ജനങ്ങളുടെ ൈസ്വരജീവിത സംരക്ഷണത്തിനുമായി ക്ഷുദ്രശക്തികൾക്കെതിരെ ജനകീയ പ്രതിരോധനിര വളർന്നുവരണമെന്നും സി. ദിവാകരൻ പറഞ്ഞു. എ.െഎ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ അധ്യക്ഷതവഹിച്ചു. സി.പി.െഎ ജില്ല സെക്രട്ടറി ജി.ആർ. അനിൽ, കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറി പി. വസന്തം, സി.പി.െഎ ജില്ല അസിസ്റ്റൻറ് സെക്രട്ടറി വി.പി. ഉണ്ണികൃഷ്ണൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എം.പി. അച്യുതൻ, സോളമൻ വെട്ടുകാട്, എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി എം. രാധാകൃഷ്ണൻ നായർ, ഭാർഗവി തങ്കപ്പൻ, ഇന്ദിര രവീന്ദ്രൻ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.