നെടുമങ്ങാട് നഗരസഭയിൽ വനിത കൗൺസിലർക്കുനേരെ സി.പി.എം കൗൺസിലറുടെ മോശം പരാമർശം

നെടുമങ്ങാട്: നഗരസഭ കൗൺസിൽ യോഗത്തിനിടെ വനിത കൗൺസിലറെ മോശം പരാമർശം നടത്തി അപമാനിക്കാൻ ശ്രമിെച്ചന്നാരോപിച്ച് കോൺഗ്രസ് കൗൺസിലർമാർ നഗരസഭ ചെയർമാ​െൻറ ഒാഫിസിനുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മാർക്കറ്റ് വാർഡിലെ കൗൺസിലറായ ഫാത്തിമയെ മോശം പരാമർശം നടത്തി അപമാനിച്ച സി.പി.എം കൗൺസിലർ എൻ.ആർ. ബൈജുവിനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം. ടി. അർജുനൻ, കെ.ജെ. ബിനു എന്നിവർ നേതൃത്വം നൽകി. തുടർന്ന്, കോൺഗ്രസ് നേതാക്കളായ ആനാട് ജയൻ, എൻ. ബാജി, വട്ടപ്പാറ ചന്ദ്രൻ, എസ്. അരുൺകുമാർ, ഹാഷിം റഷീദ് എന്നിവർ ചെയർമാനുമായി ചർച്ച നടത്തി. വനിത കൗൺസിലർക്കുനേരെ ഉണ്ടായ പദപ്രയോഗം തെറ്റാണെന്നും ഇതിനെതിരെ കർശന റൂളിങ് നൽകുമെന്നും വനിത കൗൺസിലർമാരുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്നുമുള്ള ചെയർമാ​െൻറ ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.