മുസ്‌ലിം ലീഗ്: പുനഃസംഘടനയും കൺവെൻഷനും

കിളിമാനൂർ: മുസ്‌ലിം ലീഗ് നഗരൂർ മണ്ഡലം കമ്മിറ്റിയുടെ പുനഃസംഘടനയും വാർഡ് കൺവെൻഷനും നഗരൂരിൽ നടന്നു. നഗരൂർ കവലയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് പഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. ആലംകോട് സലാം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എം.എസ്. ജുനൈദ് അധ്യക്ഷത വഹിച്ചു. സൈഫുദ്ദീൻ, ഹാജഹാൻ, അൽസീർ, നിസാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സൈഫുദ്ദീൻ (പ്രസി.), ഷാജഹാൻ നഗരൂർ (ജന. സെക്ര), അൽസീർ (ട്രഷ.). കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കണം -കർഷക കോൺഗ്രസ് കിളിമാനൂർ: കേന്ദ്ര--സംസ്ഥാന സർക്കാറുകൾ കർഷകദ്രോഹ നടപടികളാണ് നടപ്പാക്കുന്നതെന്നും ഇതിനെതിരെ സമര നടപടികളുമായി മുന്നോട്ടു പോകുമെന്നും കേരളപ്രദേശ് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ലാൽ വർഗീസ് കൽപകവാടി പറഞ്ഞു. ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രവർത്തക സമ്മേളനവും കർഷക കൂട്ടായ്മയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി അടയമൺ മുരളീധരൻ അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡൻറ് എം.എസ് അനിൽ, കെ.പി.സി.സി പ്രവർത്തക സമിതിയംഗം എ. ഇബ്രാഹിംകുട്ടി, പി. സൊണാൽജ്, എ. ഷിഹാബുദ്ദീൻ, ആറ്റിങ്ങൽ ഉണ്ണികൃഷ്ണൻ, വർക്കല അൻവർ, രാജേന്ദ്രൻ, വത്സലൻ, എം.കെ. ഗംഗാധര തിലകൻ, സുദർശനൻ, പ്രകീർത്ത്, ടി.ആർ. മനോജ്, ബി. രത്‌നാകരൻപിള്ള, മണിലാൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.