നോട്ട് നിരോധനത്തിനായി കേന്ദ്രം പറഞ്ഞ വാദങ്ങൾ പൊളിഞ്ഞു -^ടി. പാണ്ഡ്യൻ

നോട്ട് നിരോധനത്തിനായി കേന്ദ്രം പറഞ്ഞ വാദങ്ങൾ പൊളിഞ്ഞു --ടി. പാണ്ഡ്യൻ നാഗർകോവിൽ: കേന്ദ്രസർക്കാർ നടപ്പാക്കിയ നോട്ട് നിരോധനത്തിന് ഒരു വർഷം പൂർത്തിയാകുമ്പോൾ നോട്ട് നിരോധനത്തിനായി കേന്ദ്രസർക്കാർ നിരത്തിയ വാദങ്ങൾ പൊളിഞ്ഞുവെന്ന് സി.പി.ഐ കേന്ദ്രകമ്മിറ്റി അംഗം ടി. പാണ്ഡ്യൻ. കള്ളപ്പണം ഒഴിപ്പിക്കും, തീവ്രവാദികളുടെ പക്കലുള്ള പണം ഗുണകരമല്ലാതായിത്തീരും തുടങ്ങി നിരവധി വാദങ്ങളാണ് ഉന്നയിച്ചത്. എന്നാൽ, അങ്ങനെയെന്നും സംഭവിച്ചില്ലെന്നാണ് ബി.ജെ.പിയുടെ മുതിർന്നനേതാവ് യശ്വന്ത് സിൻഹ വ്യക്തമാക്കിയത്. പ്രമുഖരിൽ ചിലർ വിദേശത്ത് കമ്പനികളും വസ്തുക്കളും വാങ്ങിക്കൂട്ടിയിട്ടുണ്ട്. നവംബർ എട്ടിന് കരിദിനായി ആചരിക്കാൻ പ്രതിപക്ഷം തീരുമാനിച്ചതും ഇക്കാരണങ്ങളാൽ ആണ്. തമിഴ്നാട്ടിൽ ഡെങ്കിപ്പനി പടരുന്നത് തടയാൻ നടപടി ഉണ്ടായില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.