സൗജന്യ നിരക്കിൽ ഭക്ഷണ വിതരണത്തിന് നന്മ കാൻറീൻ പദ്ധതിയുമായി ആറ്റിങ്ങൽ നഗരസഭ

ആറ്റിങ്ങൽ: . നഗരസഭ കൗൺസിലി​െൻറ രണ്ടാം വാർഷികോപഹാരമായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ നന്മ കാൻറീൻ നഗരസഭ കാര്യാലയ വളപ്പിൽ നവംബർ ഒന്നിന് വൈകീട്ട് ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്യും. കുടുംബശ്രീയുടെ സഹായത്തോടെയാണ് കാൻറീൻ പ്രവർത്തിപ്പിക്കുക. സ്ഥലസൗകര്യം, ഫർണിച്ചർ, പാത്രങ്ങൾ, ഇലേക്ട്രാണിക് ഉപകരണങ്ങൾ, ഇതര സംവിധാനങ്ങളെല്ലാം നഗരസഭ ലഭ്യമാക്കും. വൈദ്യുതി, കുടിവെള്ള ബില്ലുകളും നഗരസഭ ഒടുക്കും. സാധനങ്ങൾ വാങ്ങി പാചകം ചെയ്ത് വിൽക്കേണ്ട ജോലി മാത്രമേ കുടുംബശ്രീ യൂനിറ്റിനുണ്ടാകൂ. കാൻറീനിൽനിന്നുള്ള ലാഭവും കുടുംബശ്രീ യൂനിറ്റിനായിരിക്കും. കാൻറീൻ രംഗത്ത് പരിചയമുള്ള തെരഞ്ഞെടുത്ത കുടുംബശ്രീ യൂനിറ്റുകളിലൂടെയാണ് നന്മ കാൻറീൻ ആരംഭിക്കുന്നത്. ആദ്യ പദ്ധതി വിജയകരമായാൽ നഗരസഭ പരിധിയിലെ ഇതര സ്ഥലങ്ങളിലും നന്മ കാൻറീനുകൾ തുറക്കും. ഈണിന് 30 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. നിലവിൽ നഗരത്തിലെ ഹോട്ടലുകളിലും ക്യാൻറീനുകളിലും 45 മുതൽ 120 രൂപ വരെയാണ് ഈണിന് ഈടാക്കുന്നത്. നന്മ കാൻറീനിലെ എല്ലാ ഭക്ഷണ സാധനങ്ങളും കുറഞ്ഞ വിലയിൽ ലഭ്യമാക്കും. രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചു വരെയാണ് പ്രവർത്തന സമയം. ആദ്യ കാൻറീനിൽ സാധനസാമഗ്രികൾ വാങ്ങുന്നതിനായി മൂന്ന് ലക്ഷത്തോളം രൂപ ചെലവഴിച്ചിട്ടുണ്ട്. കേരളത്തിലാദ്യമായാണ് ഒരു നഗരസഭക്ക് കീഴിൽ സൗജന്യ നിരക്കിൽ പൊതുജനങ്ങൾക്ക് ഭക്ഷണ വിതരണത്തിന് സൗകര്യമൊരുക്കുന്നതെന്ന് ചെയർമാൻ എം. പ്രദീപ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേരളപ്പിറവിയുടെ 60ാം വാർഷികത്തി​െൻറ സ്മരണാർഥം നിർമിച്ച ഓപൺ എയർ ഒാഡിറ്റോറിയത്തി​െൻറ ഉദ്ഘാടനം, വഴിയോര കച്ചവടക്കാരുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 228 വഴിയോര കച്ചവടക്കാർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം എന്നിവയും കാൻറീന് പദ്ധതി ഉദ്ഘാടനത്തിനൊപ്പം നവംബർ ഒന്നിന് നടക്കും. വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജമീല എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.