അനൂകൂല നയമുണ്ടായില്ലെങ്കിൽ ശക്​തമായ സമരപരിപാടികളിലേക്ക് പോകുമെന്ന്

വിഴിഞ്ഞം: സർക്കാറി​െൻറ ഭാഗത്തുനിന്ന് അനൂകൂല നയമുണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികളിലേക്ക് പോകുമെന്ന് വിഴിഞ്ഞം പാരിഷ് കൗൺസിൽ. ഇതു സംബന്ധിച്ച തീരുമാനങ്ങൾ തിങ്കളാഴ്ച ചേർന്ന പാരിഷ് കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്തു. നിലവിൽ സമരം സമാധാനപരമായാണ് നടക്കുന്നത്. ആവശ്യങ്ങൾ അഗീകരിച്ചില്ലെങ്കിൽ സമരത്തി​െൻറ രീതി മാറുമെന്ന് വിഴിഞ്ഞം പാരിഷ് കൗണ്സിൽ സെക്രട്ടറി ജോണി ഇസഹാക്ക് അറിയിച്ചു. തിങ്കളാഴ്ച ചർച്ചക്ക് ക്ഷണിക്കുമെന്ന് നേരത്തേ കലക്ടർ അറിയിച്ചിരുന്നെങ്കിലും ഇതു സംബന്ധിച്ച അറിയിപ്പൊന്നും ലഭിക്കാത്ത പശ്ചാത്തലത്തിലാണ് സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന പാരിഷ് കൗൺസിൽ അംഗങ്ങൾ തിങ്കളാഴ്ച വൈകീട്ട് മീറ്റിങ് കൂടിയത്. നിലവിലെ സമരം കുറച്ചു ദിവസം കൂടി നീട്ടി കൊണ്ടുപോകാനാണ് തീരുമാനം. അനുകൂല പ്രതികരണം ലഭിച്ചില്ലെങ്കിൽ വിഴിഞ്ഞം കോവളം റോഡ് ഉപരോധം അടക്കമുള്ള ക്രമസമാധാന പ്രശ്നങ്ങളിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നു സൂചനയുണ്ട്. ഏഴാം ദിവസത്തിലേക്ക് സമരം കടക്കുമ്പോൾ ഐക്യദാർഢ്യവുമായി തീരദേശ ജനത സമരപ്പന്തലിലേക്ക് ഒഴുകുകയാണ്. സ്ത്രീകൾ ആണ് സമരത്തിന് മുന്നിൽ നിൽക്കുന്നത്. പടം സമരത്തിൽ ഇരിക്കുന്ന വൃദ്ധ മുദ്രാവാക്യം ഏറ്റു വിളിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.