സിവിൽ സർവിസ്​ ജനാധിപത്യ സംവിധാനത്തി​െൻറ അവിഭാജ്യ ഘടകം ^ആബിദ്​ ഹുസൈൻ തങ്ങൾ എം.എൽ.എ

സിവിൽ സർവിസ് ജനാധിപത്യ സംവിധാനത്തി​െൻറ അവിഭാജ്യ ഘടകം -ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ തിരുവനന്തപുരം: ഇന്ത്യൻ ജനാധിപത്യ സംവിധാനത്തി​െൻറ നിലനിൽപിന് സാമൂഹിക പ്രതിബദ്ധതയുള്ള സിവിൽ സർവിസ് അത്യന്താപേക്ഷിതമാണെന്ന് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഭാരതീയ സംസ്കാരവും ചരിത്രവും നിരാകരിക്കുന്ന പ്രവണതകൾ വളർന്നു വരുന്നുണ്ടെന്നും അതെല്ലാം അതിജീവിക്കാൻ രാജ്യത്തിനാവുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് എംേപ്ലായീസ് യൂനിയൻ ജില്ല സ്പെഷൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻറ് പോത്തൻകോട് റാഫി അധ്യക്ഷതവഹിച്ചു. മെംബർഷിപ് പ്രവർത്തനങ്ങളുടെ ജില്ലതല ഉദ്ഘാടനം സംസ്ഥാന പ്രസിഡൻറ് എ.എം. അബൂബക്കർ നിർവഹിച്ചു. ജനറൽ സെക്രട്ടറി സിബി മുഹമ്മദ്, എം. സുബൈർ, കണിയാപുരം ഹലീം, എം. ഫസിലുദ്ദീൻ, ആർ. രജാജ്, ആനക്കുഴി മുഷാദ്, എ. ഇസ്മായിൽ സേട്ട്, എസ്.എൻ. പുരം നൗഷാദ്, എൻ. സബീന, എം. നിഷാദ്, എ. അൻസർ, കുളത്തൂർ ഷെഫീഖ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.