യു.ഡി.എഫ് പ്രവർത്തകർ റോഡ് ഉപരോധിച്ചു

ഇരവിപുരം: തകർന്ന റോഡ് പുനർ നിർമിക്കണമെന്ന ആവശ്യവുമായി . കൊല്ലൂർവിള പള്ളിമുക്ക് പെട്രോൾ പമ്പ്-ചകിരിക്കട റോഡ് പുനർനിർമിക്കണമെന്ന ആവശ്യവുമായാണ് യു.ഡി.എഫ് പ്രവർത്തകർ ചകിരിക്കടയിൽ റോഡ് ഉപരോധിച്ചത്. ഞായറാഴ്ച രാവിലെ 10നായിരുന്നു സമരം. റോഡ് പുനർനിർമിക്കാൻ പണം അനുവദിച്ചെന്ന് പ്രഖ്യാപിച്ച എം.എൽ.എ റോഡ് സഞ്ചാരയോഗ്യമാക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. കോൺ‌ഗ്രസ് ബ്ലോക്ക് പ്രസിഡൻറ് മണിയംകുളം ബദറുദ്ദീൻ ഉദ്ഘാടനം ചെയ്തു. മനക്കര സെയിൻ അധ്യക്ഷത വഹിച്ചു. മണക്കാട് സലിം, ഷാജി ഷാഹുൽ, ഹംസത്ത് ബീവി, ജഹാംഗീർ പള്ളിമുക്ക്, സദക്കത്തുല്ല, തോപ്പിൽ നൗഷാദ്, മഷ്ക്കൂർ, വയനക്കുളം സലിം, നിയാസ് അബൂബക്കർ, അനസ്, നിസാർ, അൻസാരി, ഹക്കീമാനൂർ, നസീം, സനുജ്, തുടങ്ങിയവർ സംസാരിച്ചു. വിവാഹിതരായി കൊല്ലൂർവിള: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറിയും പള്ളിമുക്ക് യൂനിറ്റ് പ്രസിഡൻറുമായ പള്ളിമുക്ക് അൻസാരി നിവാസിൽ എ. അൻസാരിയുടെയും എൻ. ഷമീനയുടെയും മകൾ സറീന അൻസാരിയും ഉമയനല്ലൂർ ആരിഫാ മൻസിലിൽ മിഥിലാജുദ്ദീ​െൻറയും ഷൈലജയുടെയും മകൻ നാദിർഷാ മിഥിലാജും വിവാഹിതരായി. ഇരവിപുരം: കയ്യാലക്കൽ ചകിരിക്കട അൽഅമീൻ നഗർ 33 അനസ് മൻസിലിൽ (വെളിയിൽ വീട്) വി. അസീമി​െൻറയും ഹസീന അസീമി​െൻറയും മകൻ അനസും പഴയാറ്റിൻകുഴി സക്കീർ ഹുസൈൻ നഗർ 57 എ.എ. നിവാസിൽ ഷഹാബുദ്ദീ​െൻറയും നുജൂമയുടെയും മകൾ അലീനയും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.