ജില്ല പഞ്ചായത്ത്​; അഞ്ച്​ മേജർ റോഡുകൾക്ക്​ കേന്ദ്രാനുമതി

തിരുവനന്തപുരം: ജില്ല പഞ്ചായത്ത് പരിധിയിലെ അഞ്ച് മേജർ റോഡുകളുടെ പുനർനിർമാണത്തിന് കേന്ദ്രാനുമതി. പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജനയിലുൾപ്പെടുത്തി 28 കോടി രൂപ വിനിയോഗിച്ചാണ് നിർമാണപ്രവർത്തനങ്ങൾ നടക്കുന്നത്. നിർമാണ ചെലവി​െൻറ 10 ശതമാനം സംസ്ഥാന സർക്കാർ വഹിക്കും. പെരിങ്ങമ്മല--ചെറ്റച്ചൽ, ഓട്ടുപാലം-പച്ച മുടുമ്പ്, കൈരളി നഗർ-പാലമുക്ക്, ഉതിരപ്പെട്ടി-മേരി മാതാ -പുലി മട്ടൂർ മുറമേൽ, ആനാവൂർ പഴിഞ്ഞിപ്പാറ- മണവാരി റോഡുകളുടെ പുനർനിർമാണമാണ് നടക്കുന്നത്. ഈ റോഡുകൾ തകർന്ന് സഞ്ചാരയോഗ്യമല്ലാതായതിനെ തുടർന്നാണ് പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമാണം നടത്താൻ ജില്ല പഞ്ചായത്ത് ഭരണസമിതി നിർദേശിച്ചത്. ജില്ല പഞ്ചായത്ത് ഡിവിഷൻ മെംബറുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തുകളെ സംഘടിപ്പിച്ച് ഓരോ റോഡി​െൻറയും ആക്ഷൻ കമ്മിറ്റികൾ വൈകാതെ രൂപവത്കരിക്കും. 4.27 കോടി രൂപ വിനിയോഗിച്ച് പെരിങ്ങമ്മല -ചെറ്റച്ചൽ റോഡിൽ ഏഴു കിലോമീറ്ററാണ് പുനർനിർമിക്കുന്നത്. 3.95 കോടി വിനിയോഗിച്ച് ഓട്ടുപാലം -പച്ചമുടുമ്പ് റോഡ് അഞ്ചേകാൽ കിലോമീറ്ററും 3.71 കോടി വിനിയോഗിച്ച് ആനാവൂർ പഴിഞ്ഞിപ്പാറ- മണവാരി റോഡ് മൂന്നേമുക്കാൽ കിലോമീറ്ററും നവീകരിക്കും. കൈരളി നഗർ -പാലമുക്ക് റോഡി​െൻറ മൂന്നേമുക്കാൽ കിലോമീറ്ററിന് 6.94 കോടിയാണ് ചെലവിടുന്നത്. ഉതിരപ്പെട്ടി-മേരി മാതാ -പുലി മട്ടൂർ മുറമേൽ റോഡ് മൂന്നേമുക്കാൽ കിലോമീറ്റർ പുനർനിർമിക്കും. 5.84 കോടി വകയിരുത്തിയിട്ടുണ്ട്. ഇതിലേക്കുള്ള ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.