പോത്തൻ​േകാട്​ ബ്ലോക്ക്​ പഞ്ചായത്ത്​: രാഷ്​ട്രീയ അട്ടിമറി സാധ്യതകൾ നിലനിർത്തി ഇന്ന്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പ്​

കഴക്കൂട്ടം: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പ് ഇന്ന്. കളംമാറലും അവിശ്വാസ പ്രമേയവുംെകാണ്ട് കഴിഞ്ഞ രണ്ടു വർഷത്തിനിടെ രണ്ട് പ്രസിഡൻറുമാർ മാറിയ ബ്ലോക്കിൽ തിങ്കളാഴ്ച പുതിയ പ്രസിഡൻറിനെ തെരെഞ്ഞടുക്കും. എന്നാൽ, കോൺഗ്രസിൽ സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതിൽ ചരടുവലികൾ ശക്തമാണ്. ഗ്രൂപ് പോര് പ്രകടമായി നിലനിൽക്കുന്ന േബ്ലാക്ക് പഞ്ചായത്തിൽ കോൺഗ്രസിനുള്ളിൽ ഇത്തവണയും രാഷ്ട്രീയ അട്ടിമറിയുണ്ടാകുമെന്ന് സൂചനയുണ്ട്. മൂന്നു ദിവസം മുമ്പ് ഡി.സി.സി കമ്മിറ്റി കൂടി തൽസ്ഥിതി തുടരാൻ തീരുമാനിച്ചിരുന്നു. തീരുമാനപ്രകാരം ഒരു വർഷം മുമ്പ് അവിശ്വാസത്തിലൂടെ പുറത്തായ ജലജകുമാരിയെതന്നെ പ്രസിഡൻറായി നിലനിർത്തണമെന്നാണ് തീരുമാനമെടുത്തിരുന്നതെന്ന് കോൺഗ്രസിലെ ചില അംഗങ്ങൾ പറഞ്ഞു. എന്നാൽ, തീരുമാനം അട്ടിമറിച്ച് ഡി.സി.സി വിപ്പ് ഇറക്കിയതായി ചില അംഗങ്ങൾ തന്നെ ആരോപണമുന്നയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. ഞായറാഴ്ച അംഗങ്ങൾക്ക് ലഭിച്ച വിപ്പ് പ്രകാരം േകാൺഗ്രസിലെ വസന്തകുമാരി വോട്ടുചെയ്യണമെന്ന് വിപ്പ് നൽകിയിട്ടുണ്ട്. ഷാനിബാ ബീഗം ഒഴികെയുള്ള കോൺഗ്രസ് അംഗങ്ങൾ വിപ്പ് കൈപ്പറ്റിയിട്ടുണ്ട്. പ്രമുഖ കോൺഗ്രസ് നേതാവി​െൻറ ഇടപെടൽ മൂലമാണ് അടുത്ത ബന്ധുവിനെ പ്രസിഡൻറായി നോമിനേറ്റ് ചെയ്ത് ഡി.സി.സി വിപ്പ് നൽകിയതെന്നാണ് പുതിയ ആരോപണം. ഡി.സി.സി കമ്മിറ്റി തീരുമാനം അട്ടിമറിച്ച് വിപ്പ് നൽകിയെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയത് പുതിയ ഗ്രൂപ് പോരിന് ഇടയാക്കിയിട്ടുണ്ട്. എന്നാൽ, മുൻ പ്രസിഡൻറ് ജലജകുമാരിയെ അവിശ്വാസത്തിലൂടെ പുറത്താക്കി എൽ.ഡി.എഫ് പിന്തുണയോടെ പ്രസിഡൻറായി. ജോളി പത്രോസി​െൻറ ഭാവിയും തുലാസ്സിലാണ്. ജോളി പത്രോസ് പ്രസിഡൻറ് സ്ഥാനം രാജി വെെച്ചങ്കിലും ചില അംഗങ്ങൾ ജോളിക്കെതിരെ കൂറുമാറ്റത്തിന് നടപടിയാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരുന്നു. ജോളി രാജി വെച്ച സാഹചര്യത്തിൽ കൂറുമാറ്റ നിയമപ്രകാരം നടപടിക്ക് നൽകിയ അപേക്ഷ പിൻവലിക്കാൻ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെെട്ടങ്കിലും അംഗങ്ങൾ വഴങ്ങിയിട്ടില്ല. അപേക്ഷ നൽകിയ അംഗങ്ങൾ നിലപാടിൽ ഉറച്ചു നിന്നാൽ അയോഗ്യതയടക്കമുള്ള നടപടികൾ ജോളി പത്രോസ് നേരിടേണ്ടി വരും. ഞായറാഴ്ച രാത്രി വൈകിയും പ്രസിഡൻറ് സ്ഥാനാർഥിയെ സംബന്ധിച്ച് എൽ.ഡി.എഫ്, യു.ഡി.എഫ് കേന്ദ്രങ്ങളിൽ ചരടുവലികളും ചർച്ചകളും സജീവമാണ്. ഡി.സി.സി ഞായറാഴ്ച നൽകിയ വിപ്പ് കൈപ്പറ്റാത്ത ഷാനിബാ ബീഗത്തി​െൻറ നിലപാടും നിർണായകമാകും. ജോളി പത്രോസി​െൻറ രാജിയിലൂടെ ഭരണം നഷ്ടപ്പെട്ട എൽ.ഡി.എഫ് അംഗങ്ങളുടെ നിലപാട് തെരഞ്ഞെടുപ്പിൽ നിർണായകമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.