ഇന്ത്യയുടെ സാംസ്​കാരിക പൈതൃകങ്ങൾ നിലനിർത്തണം –കടയ്ക്കൽ അബ്്ദുൽ അസീസ്​ മൗലവി

കൊല്ലം: മതേതര ഇന്ത്യ ജനാധിപത്യത്തിലും മത സൗഹാർദത്തിലും അധിഷ്ഠിതമാണെന്നും ഇന്ത്യയുടെ സാംസ്കാരിക പൈതൃകങ്ങൾ കാത്തുസൂക്ഷിക്കണമെന്നും കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി പറഞ്ഞു. കൊല്ലത്ത് ചേർന്ന ജമാഅത്ത് ഫെഡറേഷൻ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഗൾ ചക്രവർത്തി നിർമിച്ച താജ്മഹൽ ഇന്ത്യയുടെ അഭിമാനവും വിദേശികളെ ആകർഷിക്കുന്ന മഹത്തായ പൈതൃകവുമാണ്. അതി​െൻറ ചരിത്ര പശ്ചാത്തലം തകർക്കാൻ ശ്രമിക്കുന്നത് രാജ്യത്തിന് ആപത്താണെന്നും അദ്ദേഹം പറഞ്ഞു. കർബല ട്രസ്റ്റി​െൻറയും ദക്ഷിണകേരള ജംഇയ്യതുൽ ഉലമായുടെ പോഷക പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ ഈ വർഷത്തെ നബിദിന സമ്മേളനവും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്താൻ തീരുമാനിച്ചു. സമ്മേളനം വിജയിപ്പിക്കുന്നതി​െൻറ ഭാഗമായി അഞ്ച് ഏരിയ കമ്മിറ്റികൾക്ക് രൂപംനൽകിയിട്ടുണ്ട്. താലൂക്ക് പ്രസിഡൻറ് എ. അബ്ദുൽ അസീസ് (അസീസിയ ചെയർമാൻ) അധ്യക്ഷത വഹിച്ചു. പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി, മൈലക്കാട് ഷാ, മേക്കോൺ അബ്ദുൽ അസീസ്, കുഴിവേലിൽ നാസറുദ്ദീൻ, ഡോ. ആലിം, ടി.എം. ഇക്ബാൽ, അഡ്വ. നൗഷാദ്, അഡ്വ. സുൽഫി, കണ്ണനല്ലൂർ നിസാം, എ.ജെ. സ്വാദിഖ് മൗലവി, നാഷിദ് ബാഖവി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.