റോഹിങ്ക്യൻ അഭയാർഥികൾ: യു.എൻ ഹൈകമീഷന്​ കെ.എം.വൈ.എഫ്​ നിവേദനം നൽകി

തിരുവനന്തപുരം: റോഹിങ്ക്യൻ ജനതയുടെ പ്രശ്നപരിഹാരത്തിൽ യു.എന്നി​െൻറ ഫലപ്രദമായ ഇടപെടൽ അഭ്യർഥിച്ച് കെ.എം.വൈ.എഫ് പ്രതിനിധിസംഘം യു.എൻ ഹൈകമീഷന് നിവേദനംനൽകി. ഇന്ത്യയിലെത്തിയ അഭയാർഥികൾക്കെല്ലാം അടിയന്തരമായി യു.എൻ തിരിച്ചറിയൽ കാർഡ് നൽകുക, മ്യാന്മറിൽ റോഹിങ്ക്യൻ ജനതക്ക് സുരക്ഷിതമായ താമസസൗകര്യം ഒരുങ്ങുന്നതുവരെ ഇന്ത്യയിൽനിന്ന് തിരിച്ചയക്കാതിരിക്കാൻ ജാഗ്രതപുലർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നിവേദനംനൽകിയത്. കെ.എം.വൈ.എഫ് സംസ്ഥാന ഭാരവാഹികളായ കടയ്ക്കൽ ജുനൈദ്, ഇലവുപാലം ശംസുദ്ദീൻ മന്നാനി, ഇ.എം. ഹുസൈൻ, വൈ. ഷഫീർഖാൻ മന്നാനി, അമാനുല്ല മിഫ്താഹി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഡൽഹി, ഫരീദാബാദ് എന്നിവിടങ്ങളിലെ അഭയാർഥി ക്യാമ്പുകൾ സന്ദർശിച്ചശേഷമാണ് നിവേദനം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.