മഴയത്ത് ആശുപത്രി കെട്ടിടത്തിെൻറ കോൺക്രീറ്റിങ് നടത്തി​

കുളത്തൂപ്പുഴ: തിമർത്ത് പെയ്ത മഴയത്ത് കുളത്തൂപ്പുഴ സാമൂഹികാരോഗ്യകേന്ദ്രത്തി​െൻറ കോൺക്രീറ്റ് ജോലികൾ നടത്തിയത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. ഉച്ചക്ക് രണ്ടുമുതൽ ആരംഭിച്ച ശക്തമായമഴ ഒന്നരമണിക്കൂറിലധികം നീണ്ടു. ഈ സമയമത്രയും സാമൂഹികാരോഗ്യകേന്ദ്രത്തി​െൻറ രണ്ടാംനിലയുടെ കോൺക്രീറ്റ് പണികൾ നടക്കുകയായിരുന്നു. മഴയത്ത് കോൺക്രീറ്റ് ഇടുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ വിഷയം ചർച്ചയാക്കുകയും ഫോട്ടോയെടുക്കുകയും ചെയ്തതോടെയാണ് കരാറുകാർ ടാർപോളിൻ എത്തിച്ച് കോൺക്രീറ്റ് മൂടിയിട്ടത്. കോൺക്രീറ്റ് നടക്കുന്നത് നിയന്ത്രിക്കാനോ ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനോ പൊതുമരാമത്ത് ഉദ്യോഗസ്ഥർ ആരും സ്ഥലത്തുണ്ടായിരുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. സംഭവം സംബന്ധിച്ച് മരാമത്ത് വിഭാഗം ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതായും നാട്ടുകാരിൽ ചിലർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.