ജില്ല ആശുപത്രി ഹെൽത്ത്​ ലാബിലെ ബിൽബുക്ക്​ കാണാതായ സംഭവം: അന്വേഷണം എങ്ങുമെത്തിയില്ല

കൊല്ലം: ജില്ല ആശുപത്രി പബ്ലിക് ഹെൽത്ത് ലാബിലെ ബിൽബുക്ക് കാണാതായി ഒരാഴ്ചയായിട്ടും അന്വേഷണത്തിൽ പുരോഗതിയില്ല. ബിൽബുക്ക് മോഷണംപോയതായി പബ്ലിക് ഹെൽത്ത് ലാബി​െൻറ ചുമതലയുള്ള മെഡിക്കൽ ഒാഫിസർ ഡി.എം.ഒക്ക് രേഖാമൂലം പരാതിനൽകിയിട്ടുണ്ട്. ലാബിലെ ജീവനക്കാർക്ക് അടുത്തമാസം ശമ്പളം കിട്ടണമെങ്കിൽ ബില്ല് മാറണം. കാണാതായ ബിൽബുക്ക് കിട്ടാതെ ഇത് നടക്കില്ല. അതുകൊണ്ടുതന്നെ ജീവനക്കാരും ആശങ്കയിലാണ്. ലാബിലെ വജിലൻസ് അന്വേഷണം നേരിടുന്ന ജീവനക്കാരനാണ് സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് ആരോപണമുണ്ട്. ആശ്രാമം നഴ്സിങ് സ്കൂളിലെ സാമ്പത്തിക ക്രമക്കേടിലും മറ്റും അന്വേഷണം നേരിടുന്ന വ്യക്തിയാണ് ഇൗ ജീവനക്കാരനെന്നും പറയുന്നു. നഴ്സിങ് സ്കൂളിലെ വിഷയം ഡി.എം.ഒ ഒാഫിസിലെ ഉന്നതർവഴി ഒതുക്കാനും ഇദ്ദേഹം ശ്രമിക്കുന്നുണ്ട്. ഇതേ ഉദ്യോഗസ്ഥൻ രാത്രികാലങ്ങളിൽ അനധികൃതമായി ലാബിലെത്തുന്നതും മറ്റും സംബന്ധിച്ച് ജില്ല ആശുപത്രി മാനേജ്മ​െൻറ് കമ്മിറ്റി അംഗം രേഖമൂലം ഡി.എം.ഒക്ക് പരാതിനൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. ഡ്യൂട്ടിക്ക് ഹാജരാവാതെ അസോസിയേഷൻ പരിപാടികളിൽ നിരന്തരം പെങ്കടുക്കുന്നതായും ആരോപണമുണ്ട്. സംസ്ഥനത്തെ സർക്കാർ ഒാഫിസുകളും ജീവനക്കാരെയും കാര്യക്ഷമമാക്കാൻ എൻ.ജി.ഒ യൂനിയൻ അടക്കമുള്ള സംഘടനകൾ മികച്ച രീതിയിൽ പ്രവർത്തനം നടത്തുേമ്പാഴാണ് ഇതേ സംഘടനയുടെ നേതാക്കൾ തന്നെ ജില്ല ആശുപത്രിയിൽ ഇത്തരത്തിലുള്ള അഴിമതികൾക്ക് കൂട്ടുനിൽക്കുന്നത്. ജില്ല പഞ്ചായത്ത് പാലിയേറ്റിവ് കെയർ ആംബുലൻസിൽ ജനറേറ്റർ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിയിൽ വിജിലൻസ് അന്വേഷണം നേരിടുന്ന ഡി.എം.ഒ ഒാഫിസിലെ ഉന്നതരുമായി ഇൗ ജീവനക്കാരന് അടുത്തബന്ധമാണുള്ളത്. അതേസമയം ബിൽബുക്ക് കാണാതായ സംഭവത്തിൽ പരാതി കിട്ടിയെന്നും അന്വേഷണം നടക്കുകയാണെന്നും ഡെപ്യൂട്ടി ഡി.എം.ഒ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.