ഒാഫിസിൽ വരില്ല... ആരുണ്ട്​ ചോദിക്കാൻ

കൊല്ലം: ജില്ല ആശുപത്രിയിലെ ഒാഫിസിൽ മിക്ക ജീവനക്കാരെയും പലപ്പോഴും അവരവരുടെ സീറ്റിൽ കാണാറില്ലെന്ന് ആക്ഷേപം. ആവശ്യങ്ങളുമായി പൊതുജനങ്ങൾ എത്തുേമ്പാൾ സീറ്റിൽ ആളില്ലാത്ത അവസ്ഥയാണ്. ഇത്തരത്തിൽ മുങ്ങുന്നവരെല്ലാം രേഖപ്രകാരം ഡ്യൂട്ടിയിലുള്ളവരാണ്. രാവിലെ വന്ന് എല്ലാവരെയും മുഖംകാണിക്കും. പിന്നെ സ്വന്തം കാര്യങ്ങൾക്കായി മുങ്ങും. പിന്നെ ഇടക്ക് എപ്പോെഴങ്കിലും വരും, വൈകീട്ട് വീട്ടിലേക്ക് പോകും. ഇതാണ് ദിവസേന നൂറുകണക്കിനാളുകൾ വന്നുപോകുന്ന ജില്ല ആശുപത്രി ഒാഫിസിലെ അവസ്ഥ. ആശുപത്രിയിലെ മറ്റ് ജീവനക്കാരുടെ വർഷങ്ങളായുള്ള ആനുകൂല്യങ്ങളുടെയും മറ്റും പേപ്പറുകൾ ശരിയാക്കാനുള്ളപ്പോഴാണ് ഒാഫിസ് ജീവനക്കാരുടെ കുറ്റകരമായ അനാസ്ഥ. മാത്രമല്ല ഉച്ചക്ക് ശേഷം മദ്യപിച്ചിട്ട് ജോലിചെയ്യുന്ന ജീവനക്കാരും ആശുപത്രി ഒാഫിസിലുണ്ടെന്ന് പരക്കെ ആക്ഷേപമുണ്ട്. ഭരണസംഘടനയിലെ വർക്കിങ് അറേഞ്ച്മ​െൻറിൽ ഇരിക്കുന്നവരാണ് സംഭവത്തിന് പിന്നിലെന്ന് ജീവനക്കാർക്കിടയിൽ സംസാരമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.