ഒ.പി നേരത്തെ തുടങ്ങിക്കോളൂ... ഞങ്ങൾ വരില്ല

കൊല്ലം: ജില്ല ആശുപത്രിയിൽ രാവിലെ എട്ടിനുതന്നെ ഒ.പി തുടങ്ങുമെങ്കിലും ഡോക്ടർമാരിൽ പലരും ഒരുമണിക്കൂർമുതൽ രണ്ടുമണിക്കൂർ വരെ വൈകിയാണെത്തുന്നതെന്ന് പരാതി. പലരും ഒ.പി സമയം തീരുന്നതിന് പതിനഞ്ച് മിനിറ്റ് മുമ്പ് പോകുന്നതായും ആരോപണമുണ്ട്. ദിവസേന നൂറുകണക്കിന് നിർധനരോഗികളെത്തുന്ന ആശുപത്രിയിൽ ഡോക്ടർമാരുടെ ൈവകിയെത്തൽ നിത്യസംഭവമായിട്ടും ചോദിക്കാനാളില്ലാത്ത അവസ്ഥയാണ്. നീണ്ട ക്യൂ നിന്ന് ഒ.പി ടിക്കറ്റ് വാങ്ങി ഒ.പിയിലെത്തുന്ന രോഗികൾ പിന്നെയും മണിക്കൂറുകൾ ക്യൂ നിൽക്കേണ്ട അവസ്ഥയാണ്. ജില്ലയുടെ കിഴക്കൻമേഖലയിൽ നിന്നടക്കം നിരവധിയാളുകളാണ് ദിവസേന ജില്ല ആശുപത്രിയിലെത്തി ഡോക്ടറെ കാണാനാകാതെ തിരിച്ചുപോകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.