പ്രഭാഷണം

കൊല്ലം: ജമാഅത്തെ ഇസ്ലാമി കൊല്ലം ഏരിയയുടെ ആഭിമുഖ്യത്തിൽ ഉമയനല്ലൂർ വാഴപ്പള്ളിൽ ഗ്രേയ്സ് ഇൻറർനാഷനൽ സ്കൂളിൽ ഞായറാഴ്ച വൈകീട്ട് 6.30ന് 'സമകാലിക ഇന്ത്യയും നമ്മുടെ സമീപനവും' വിഷയത്തിൽ നടക്കും. ജമാഅത്ത് ഇസ്ലാമി അസി. അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ നടത്തും. തദ്ദേശസ്ഥാപനങ്ങള്‍ ലേബര്‍ബാങ്കുകള്‍ രൂപവത്കരിക്കണം --മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ കൊല്ലം: മനുഷ്യ വിഭവശേഷി പരമാവധി പ്രയോജനപ്പെടുത്താന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് ലേബര്‍ ബാങ്കുകള്‍ രൂപവത്കരിക്കണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു. ജില്ല പഞ്ചായത്തില്‍ ചേര്‍ന്ന ജില്ല പദ്ധതി രൂപവത്കരണത്തിനുള്ള ആലോചന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. താഴേത്തട്ടിലേക്ക് സര്‍ക്കാര്‍ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ലേബര്‍ ബാങ്കുകള്‍ അനിവാര്യമാണ്. സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുള്ള സാധ്യത ഏറിവരികയാണ്. ജില്ലക്ക് പ്ലാന്‍ ഫണ്ടില്‍നിന്ന് 550 കോടിയും മെയിൻറനന്‍സ് ഫണ്ടായി 230 കോടി രൂപയുമാണനുവദിച്ചത്. ഈ തുകയുടെ വിനിയോഗം സുവ്യക്തമായ പദ്ധതികളുടെ അടിസ്ഥാനത്തിലാകണം. ഇതിനായി നിലവില്‍ രൂപവത്കരിച്ചിട്ടുള്ള പദ്ധതി നടത്തിപ്പിനുള്ള ഉപസമിതികളുടെ അംഗസംഖ്യ വിപുലീകരിക്കാമെന്നും പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ജഗദമ്മ അധ്യക്ഷത വഹിച്ചു. കെ. സോമപ്രസാദ് എം.പി, എം.എല്‍.എമാരായ പി. അയിഷാപോറ്റി, ജി.എസ്. ജയലാല്‍, എന്‍. വിജയന്‍പിള്ള, കലക്ടര്‍ ഡോ.എസ്. കാര്‍ത്തികേയന്‍, ആസൂത്രണസമിതി സര്‍ക്കാര്‍ നോമിനി എം. വിശ്വനാഥന്‍, ജില്ല പ്ലാനിങ് ഓഫിസര്‍ ആര്‍. മണിലാല്‍, എസ്. ജമാല്‍, പ്രേംലാല്‍, ഉപസമിതികളുടെ ചെയര്‍മാന്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.