ഒലിച്ചുപോയ നടപ്പാലത്തിനുപകരം സംവിധാനം ആവശ്യപ്പെട്ട്​ നാട്ടുകാരുടെ പ്രതിഷേധം

പത്തനാപുരം: മാക്കുളത്ത് ശക്തമായ മഴയെ തുടർന്ന് ഒലിച്ചുപോയ താൽക്കാലിക നടപ്പാലത്തിനുപകരം സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു. നടുക്കുന്ന്--കമുകുംചേരി പാതയിലെ മാക്കുളത്തെ താല്‍ക്കാലിക പാലം കഴിഞ്ഞദിവസമാണ് തകര്‍ന്നത്. ഇതോെട ഇരുകരയിലുമുള്ളവർ ദുരിതത്തിലായി. എത്രയുംവേഗം നടപ്പാലം നിർമിച്ച് കാൽനട സൗകര്യമെങ്കിലും ഒരുക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധ സമരം. മാക്കുളം, ചെന്നിലമൺ, കിഴക്കേഭാഗം, കമുകുംചേരി, പാവുമ്പ തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകൾ പ്രതിഷേധസമരത്തിൽ പങ്കെടുത്തു. ശരിയായ ഉയരത്തിൽ സുരക്ഷേയാടുകൂടിയ നടപ്പാലം നിർമിച്ചതിനുശേഷം കരാറുകാരൻ പുതിയ പാലംപണി ആരംഭിച്ചാൽ മതിയെന്നും നടപ്പാതക്ക് ഇരുവശവും വൈദ്യുതി വിളക്കുകൾ സ്ഥാപിക്കണമെന്നും ആവശ്യം ഉയര്‍ന്നു. വാഹനങ്ങള്‍ കടന്നുപോകുന്ന ചേകം -കോങ്കൽ -മാക്കുളം സമാന്തരപാത അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. നടപ്പാലവും പോയതോടെ മാക്കുളം, ചെന്നിലമൺ നിവാസികൾ ഒറ്റപ്പെട്ട സ്ഥിതിയിലാണ്. തോടിന് കുറുകെ വീണുകിടക്കുന്ന തടിയിലൂടെ സാഹസം നടത്തിയാണ് ചിലർ മറുകര എത്തുന്നത്. പ്രതിഷേധത്തെ തുടർന്ന് സ്ഥലത്തെത്തിയ പിറവന്തൂർ പഞ്ചായത്ത് പ്രസിഡൻറ് ശശികല, പഞ്ചായത്ത് അംഗങ്ങളായ മഞ്ചു ഡി.നായർ, കൃഷ്ണകുമാരി എന്നിവർ നാട്ടുകാരുമായി ചർച്ച നടത്തി. പൊതുമരാമത്ത് അധികൃതരുമായി സംസാരിച്ച് പ്രശ്നങ്ങൾക്ക് എത്രയുംവേഗം പരിഹാരം കാണുമെന്ന് നാട്ടുകാർക്ക് ഉറപ്പുനൽകിയിട്ടുണ്ട്. ജി. ഗോപകുമാർ, സുബി ചേകം, ബി. ബിജു, റജി, എസ്. ബിജു, ജയൻ എന്നിവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി. പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകിയതായി സി.പി.എം നേതൃത്വം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.