വ്യാജ നമ്പർപ്ലേറ്റുമായി വന്ന ടൂറിസ്​റ്റ്​ ബസിനെ ആർ.ടി.ഒ അധികൃതർ പിടിച്ചെടുത്തു

പാറശ്ശാല: ആന്ധ്രപ്രദേശിൽനിന്ന് വ്യാജ നമ്പർ പ്ലേറ്റുമായിവന്ന ടൂറിസ്റ്റ് ബസിനെ പാറശ്ശാല ആർ.ടി.ഒ ചെക്ക്പോസ്റ്റ് അധികൃതർ പിടികൂടി. വാഹനത്തെയും ഡ്രൈവറെയും പൊലീസിന് കൈമാറി. കുറുംകുട്ടിയിൽ പ്രവർത്തിക്കുന്ന ആർ.ടി. ചെക്ക്പോസ്റ്റ് അധികൃതരാണ് വാഹനം പിടിച്ചെടുത്തത്. കെ.എൽ-34--4680 നമ്പറിലുള്ള ടൂറിസ്റ്റ് ബസ്, ആന്ധ്രയിൽനിന്നുള്ള വിനോദസഞ്ചാരികളുമായി ആർ.ടി.ഒ ചെക്ക്പോസ്റ്റിലെത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് വാഹനത്തിലെ എൻജിൻ നമ്പറും ചെയ്സിസ് നമ്പറും തെറ്റാണെന്ന് കണ്ടെത്തിയത്. കേരള രജിസ്ട്രേഷനാകുമ്പോൾ ഇവിടത്തെ നികുതി അടയ്ക്കെണ്ടന്നും അതാണ്‌ ഇത്തരത്തിൽ വ്യാജ രേഖ ഉപയോഗിച്ച് വരാൻ കാരണമെന്നും യഥാർഥ വാഹനം മൈസൂരിൽ ഓടുന്നുണ്ടന്നും പാറശ്ശാല ആർ.ടി ചെക്ക്പോസ്റ്റിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ശ്രീജിത് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.