കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിഷേധിച്ചു

തിരുവനന്തപുരം: കേരളത്തിലെ വ്യാപാരികളുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും വ്യാപാരിദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേരളപ്പിറവിദിനമായ നവംബർ ഒന്നിന് നടത്തുന്ന പണിമുടക്കിനെ ഹർത്താലായി ചിത്രീകരിച്ചുകൊണ്ട് ജനപ്രതിനിധി കൂടിയായ വി.കെ.സി. മുഹമ്മദ്കോയ നടത്തിയ പ്രസ്താവനയിൽ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിഷേധം രേഖപ്പെടുത്തി. വിദ്യാലയങ്ങളും ബാങ്കുകളും സർക്കാർ ഒാഫിസുകളും പ്രവർത്തിക്കാൻ അനുവദിക്കാതെയും വാഹനഗതാഗതം സ്തംഭിപ്പിച്ചും നടത്തുന്ന സമരമുറയല്ല വ്യാപാരികൾ നടത്തുന്നത്. കേരളത്തിലെ വ്യാപാരിസമൂഹത്തെ ഒന്നടങ്കം ആക്ഷേപിക്കുന്ന തരത്തിലുള്ളതും കേരള ജനതയെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ളതുമായ പ്രസ്താവന പിൻവലിച്ച് കേരളത്തിലെ വ്യാപാരി സമൂഹത്തോട് മാപ്പ് പറയണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.