മുഖ്യമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട്​ സുധീരൻ കത്ത്​ നൽകി

തിരുവനന്തപുരം: ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും നടത്തിവരുന്ന സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് വി.എം. സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. സമൂഹത്തി​െൻറയും സർക്കാറി​െൻറയും പ്രത്യേകപരിഗണന അർഹിക്കുന്ന ഇവരുടെ ദുരിതങ്ങളും പ്രശ്നങ്ങളും പരിഹരിക്കുന്ന കാര്യത്തിൽ സർക്കാറി​െൻറ ഭാഗത്തുനിന്നുള്ള അവഗണനക്കെതിരെയാണ് സമരം നടക്കുന്നത്. ചൊവ്വാഴ്ച അവർ സെക്രട്ടേറിയറ്റിന് മുന്നിൽ രാപകൽ സമരം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഡോ. ജയരാജ് കമീഷൻ തയാറാക്കിയ റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കാനുള്ള തീവ്രശ്രമങ്ങൾ നേരത്തെ നടന്നിരുെന്നങ്കിലും നിർഭാഗ്യവശാൽ ഇപ്പോൾ അതിനൊന്നും ആവശ്യമായ തുടർനടപടികൾ ഉണ്ടാകുന്നില്ല. മാനുഷിക പരിഗണനയോടെ കൈകാര്യംചെയ്യേണ്ട ഈ വിഷയത്തിൽ മനുഷ്യത്വരഹിതമായ നിഷ്ക്രിയത്വമാണ് സർക്കാറിനുള്ളത്. ഇൗ സാഹചര്യത്തിൽ സ്പെഷൽ സ്കൂൾ മേഖലയിലെ വിവിധ സംഘടനകളുടെ ഏകോപനവേദി ഭാരവാഹികളെ ഉടൻ ചർച്ചക്ക് വിളിക്കണമെന്നും പ്രശ്നപരിഹാരമുണ്ടാക്കണമെന്നും കത്തിൽ സുധീരൻ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.