കാർഷികമേഖലയുടെ വികസനം; മന്ത്രി ചർച്ചനടത്തി

തിരുവനന്തപുരം: മന്ത്രി വി.എസ്. സുനിൽകുമാറുമായി ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (െഎ.സി.എ.ആർ) ഡയറക്ടർ ജനറലും ഡിപ്പാർട്ട്മ​െൻറ് ഒാഫ് അഗ്രികൾചർ റിസർച് ആൻഡ് എജുക്കേഷൻ (ഡി.എ.ആർ.ഇ) സെക്രട്ടറിയുമായ ഡോ. ത്രിലോചൻ മഹോപാത്ര കേരളത്തി​െൻറ കാർഷികഗവേഷണ ആവശ്യങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. അഗ്രികൾചറൽ പ്രൊഡക്ഷൻ കമീഷണർ ഡോ. ടീക്കാറാം മീണ, കേന്ദ്ര കിഴങ്ങ് ഗവേഷണ സ്ഥാപനത്തി​െൻറ ഡയറക്ടർ ഡോ. അർച്ചന മുഖർജി, കൃഷിവകുപ്പ് ഡയറക്ടർ, കേരള കാർഷിക സർവകലാശാല, വിവിധ െഎ.സി.എ.ആർ ഗവേഷണസ്ഥാപനങ്ങൾ, കൃഷി വിജ്ഞാനകേന്ദ്രങ്ങൾ (കെ.വി.കെ) എന്നീ സ്ഥാപനങ്ങളിലെ മേധാവികൾ, ശാസ്ത്രജ്ഞന്മാർ എന്നിവർ ചർച്ചയിൽ പെങ്കടുത്തു. കേരള കാർഷിക സർവകലാശാലയെ പ്രതിനിധീകരിച്ച് ഡോ. ലീനകുമാരി, കൃഷിവകുപ്പിനെ പ്രതിനിധീകരിച്ച് ഡയറക്ടർ സുനിൽകുമാർ, അഡീഷനൽ ഡയറക്ടർ ജനാർദനൻ, ബംഗളൂരുവിലുള്ള അഗ്രികൾചറൽ ടെക്നോളജി ആപ്ലിക്കേഷൻ റിസർച് ഇൻസ്റ്റിറ്റ്യൂട്ടി​െൻറ (എ.ടി.എ.ആർ.െഎ) ഡയറക്ടർ ഡോ. ശ്രീനാഥ് ദീക്ഷിത് എന്നിവർ വിഷയാവതരണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.