നിർമല്‍കൃഷ്ണ തട്ടിപ്പ്; സി.പി.എം പ്രക്ഷോഭമാരംഭിച്ചു

പാറശ്ശാല: നിര്‍മല്‍കൃഷ്ണ ചിട്ടിതട്ടിപ്പില്‍ വഞ്ചിക്കപ്പെട്ട പതിനയ്യായിരത്തോളം നിക്ഷേപകര്‍ക്ക് പണം തിരികെനല്‍കാനുള്ള നടപടി ഊർജിതപ്പെടുത്തുക, നിർമലനെയും ബിനാമികളെയും അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് സി.പി.എം അനിശ്ചിതകാലത്തേക്ക് നടത്തുന്ന പ്രക്ഷോഭസമരങ്ങളുടെ ഭാഗമായി സായാഹ്ന ധർണ നടത്തി. മാത്താര്‍ണ്ഡം ഏരിയ സെക്രട്ടറി അനന്തശേഖര്‍ ഉദ്ഘാടനം ചെയ്തു. വിജയ മോഹനനൻ, ആർ.എസ്. ശേഖർ, ആര്‍. ജയരാജ്, എസ്. ചിതംബര കൃഷ്ണൻ, പി. ഗോപാല കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.