സ്വരലയ 2017ന്​ തുടക്കം

വർക്കല: ഭാരത് സഹോദയ കോംപ്ലക്സ് സി.ബി.എസ്.ഇ സ്കൂൾ കലോത്സവമായ സ്വരലയ 2017ന് വർണാഭമായ തുടക്കം. വർക്കല പാരഡൈസ് പബ്ലിക് സ്കൂളിൽ നടന്ന ചടങ്ങിൽ ഗൾഫ് മോഡൽ സ്കൂൾ ചെയർമാനും കൊട്ടാരക്കര അബ്ദുൽ മജീദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റിയുമായ ഡോ. എ. നജീദ് ഉദ്ഘാടനം ചെയ്തു. അഡ്വ. വി. ജോയി, എം.എൽ.എ മുഖ്യാതിഥിയായി. ഭാരത് സഹോദയ രക്ഷാധികാരി എസ്. ഷിബു, പ്രസിഡൻറ് എൻ. ജഗനാഥൻ, സെക്രട്ടറി ജയന്തി, ട്രഷറർ ബിജു, പ്രോഗ്രാം കൺവീനർ ജിജി വിമൽ, അബ്ദുസ്സലാം ഒാക്സ്ഫോഡ് സ്കൂൾ പ്രിൻസിപ്പൽ, ഇന്ദുബാല എന്നിവർ പെങ്കടുത്തു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽനിന്ന് 40ഒാളം സ്കൂളുകളിലെ 2000ത്തോളം കുട്ടികൾ രണ്ടുദിവസം നീളുന്ന കലോത്സവത്തിൽ പെങ്കടുക്കും. ചായം സഹകരണ ബാങ്ക്; അന്വേഷണ റിപ്പോർട്ടിന്മേൽ തുടർനടപടിയില്ലെന്ന് വിതുര: സഹകരണ നിയമം-66 പ്രകാരം ചായം സർവിസ് സഹകരണ ബാങ്കിനെതിരെ നടത്തിയ അന്വേഷണ റിപ്പോർട്ടിന്മേൽ തുടർനടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. ബാങ്കിനെതിരെ പരാതി നൽകിയ മുൻജീവനക്കാരൻ വി. ഭാർഗവൻപിള്ള റിപ്പോർട്ടിന്മേൽ നടപടി ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചു. 2012 മുതൽ ഇദ്ദേഹം നൽകിയ വിവിധ പരാതികളിലാണ് സഹകരണസംഘം രജിസ്ട്രാറുടെ നിർേദശപ്രകാരം സകേ്ഷൻ -66 അനുസരിച്ചുള്ള അന്വേഷണം നടന്നത്. നെടുമങ്ങാട് അസി. രജിസ്ട്രാറുടെ ചുമതലയിൽ യൂനിറ്റ് ഇൻസ്പെക്ടർ ടി. തമ്പി തോമസ് നടത്തിയ അന്വേഷണത്തിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. ബാങ്കിന് സാമ്പത്തിക നഷ്ടമുണ്ടാക്കി, അധികാര ദുർവിനിയോഗം നടത്തി എന്നിവയടക്കം അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള വസ്തുതകളിന്മേൽ വകുപ്പുതല നടപടി സ്വീകരിക്കാത്തതിനെതിരെയാണ് പരാതിക്കാരൻ ഹൈകോടതിയെ സമീപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.