കസ്​റ്റഡിയിൽ മർദനം: മനുഷ്യാവകാശ കമീഷൻ കേസെടുത്ത് അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിൽ യുവാവിനെ മർദിച്ച സംഭവത്തിൽ ആലപ്പുഴ നോർത്ത് പൊലീസിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസെടുത്ത് അന്വേഷണം പ്രഖ്യാപിച്ചു. ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് ആലപ്പുഴ ജില്ല പൊലീസ് മേധാവി അന്വേഷണം നടത്തി നാലാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ആവശ്യപ്പെട്ടു. സിവ്യൂ വാർഡ് പുത്തൻ പറമ്പിൽ മുഹമ്മദ് ഫൈസലിനാണ് (41) പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റത്. കോടതിയിൽ ഹാജരാക്കിയപ്പോൾ മർദനവിവരം അറിഞ്ഞ മജിസ്േട്രറ്റ് യുവാവിനെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ വഴക്കുണ്ടാക്കിയെന്ന പിതാവി​െൻറ വാക്കാലുള്ള പരാതിയിലാണ് ഫൈസലിനെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് വാർത്തകളിൽ പറയുന്നു. പരിക്കുകൾ സാരമുള്ളതിനാൽ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. പത്രവാർത്തയെ തുടർന്ന് കമീഷൻ സ്വമേധയ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. നിയമം പരിപാലിക്കാൻ നിയുക്തരായവർ മൂന്നാംമുറ പ്രയോഗിക്കുന്നത് നിർഭാഗ്യകരമാണെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.