വനിതാ ജീവനക്കാരിയെ അപമാനിക്കാൻ ശ്രമിച്ച സംഭവം; ജില്ല ആശുപത്രിയിലെ പ്ലംബറെ സസ്‌പെൻഡ്​ ചെയ്‌തു

കൊല്ലം: ജില്ല ആശുപത്രിയിലെ വനിതാ ജീവനക്കാരിയെ ജോലി സമയത്ത് അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ആശുപത്രിയിലെ പ്ലംബറെ ജോലിയിൽനിന്ന് സസ്‌പെൻഡ് ചെയ്‌തു. ഗ്രേഡ് രണ്ട് അറ്റൻഡറായ സ്ത്രീയാണ് സൂപ്രണ്ടിന് പരാതി നൽകിയത്. സൂപ്രണ്ടും ആർ.എം.ഒയും അടങ്ങുന്ന സംഘം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പരാതി ഗൗരവമുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. തങ്ങളുടെ കണ്ടെത്തലുകളും ജീവനക്കാരിയുടെ പരാതിയും ജില്ല മെഡിക്കൽ ഓഫിസർക്ക് കൈമാറി. തുടർന്നാണ് പ്ലംബറെ ജോലിയിൽനിന്ന് സസ്‌പെൻഡ് ചെയ്‌തത്. ജീവനക്കാരിയുടെ പരാതി ആശുപത്രി അധികൃതർ പൊലീസിന് കൈമാറി. പരാതി ലഭിച്ചെങ്കിലും ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്താൻ കഴിയാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടില്ലെന്ന് ഈസ്റ്റ് എസ്.ഐ എസ്. ജയകൃഷ്‌ണൻ പറഞ്ഞു. എന്നാൽ, അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബയോ മെഡിക്കൽ മാലിന്യം ശേഖരിക്കുന്ന കവറുകൾ സൂക്ഷിക്കുന്ന മുറിയിലെത്തിയപ്പോൾ പ്ലംബർ‌ അപമാനിക്കാൻ ശ്രമിച്ചെന്നാണ് ജീവനക്കാരിയുടെ പരാതിയിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.