ഗുണമേന്മ ഉറപ്പാക്കിയാൽ ചെറുകിട ഉൽപാദകർക്ക് സഹായംനൽകും ^മന്ത്രി

ഗുണമേന്മ ഉറപ്പാക്കിയാൽ ചെറുകിട ഉൽപാദകർക്ക് സഹായംനൽകും -മന്ത്രി കുണ്ടറ: ഗുണമേന്മ ഉറപ്പാക്കി ചെറുകിടക്കാർ ഉൽപന്ന നിർമാണം നടത്തിയാൽ സർക്കാർ സഹായംനൽകുമെന്ന് മന്ത്രി െജ. മേഴ്സിക്കുട്ടിയമ്മ. ചെറുകിടക്കാർ നിർമിക്കുന്ന ഉൽപന്നങ്ങൾ ഗുണമേന്മയിൽ ഉന്നതനിലവാരം പുലർത്തുന്നവയാവണം. കേരള പപ്പട് മാനുഫാക്ചേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം കുണ്ടറയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അംഗത്വ സർട്ടിഫിക്കറ്റ് വിതരണവും മന്ത്രി നിർവഹിച്ചു. ജില്ല പ്രസിഡൻറ് അരുൺചന്ദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് എബ്രഹാം സി. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. മനോജ് കുണ്ടറ, വ്യാപാരി വ്യവസായി ഏകോപനസമിതി കുണ്ടറ യൂനിറ്റ് പ്രസിഡൻറ് സി.ബി. അനിൽകുമാർ, വേണുഗോപാൽ, ധനീഷ് കലങ്കൽ, അനിൽകുമാർ, സിമിൽ കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.