നെയ്യാർ അപകടം; ആദർശിനായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കനും

കാട്ടാക്കട: നെയ്യാറിൽ കുളിക്കുന്നതിനിടെ കാണാതായ ആദർശിനായുള്ള തിരച്ചിൽ ഞായറാഴ്ച രാത്രിയോടെ വെളിച്ചക്കുറവ് കാരണം നിർത്തി. തിങ്കളാഴ്ച പുലർച്ച 6.30 മുതൽ തിരച്ചിൽ തുടരാനാണ് തീരുമാനം. പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. വൈകീട്ട് നാലോടെ ആറാട്ടുകടവിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളായ ആര്യനാട് സ്വദേശി മണികണ്ഠനും കടയ്ക്കാവൂർ സ്വദേശി ആദർശുമാണ് ഒഴുക്കിൽപെട്ടത്. ഇരുവർക്കും നീന്തൽ അറിയില്ലായിരുന്നു എന്നാണ് സൂചന മണികണ്ഠ​െൻറ മൃതദേഹം വൈകീട്ട് അഞ്ചരയോടെ കടവിന് 50 മീറ്ററോളം മാറി ഒരു മുളങ്കാട്ടിൽനിന്ന് കണ്ടെത്തി. കനത്ത മഴ തുടരുന്നതിനാൽ നെയ്യാർ അണക്കെട്ടി​െൻറ നാല് ഷട്ടറുകളും ഉയർത്തി വെള്ളം ആറിലേക്ക് തുറന്നു വിട്ടിരിക്കുകയായിരുന്നു. അതിനാൽ ഒഴുക്ക് ശക്തമായിരുന്നു. തുടക്കത്തിൽ ഒഴുക്ക് വകവെക്കാതെ നാട്ടുകാരിൽ ചിലർ തിരച്ചിലിനിറങ്ങി. ഇതിനിടെ ജലസേചന വകുപ്പുമായി പൊലീസ് ബന്ധപ്പെടുകയും ഷട്ടറുകൾ അടയ്ക്കുകയും ചെയ്തു. തുടർന്നാണ് മണികണ്ഠ​െൻറ മൃതദേഹം ലഭിച്ചത്. സന്ധ്യയോടെ ചെങ്കൽചൂളയിലെ അഗ്നിരക്ഷാ സേനയുടെ സ്കൂബി ടീം എത്തിയെങ്കിലും വെളിച്ചക്കുറവ് തിരച്ചിലിന് തടസ്സമായി. നെയ്യാർ അണക്കെട്ടി​െൻറ ഷട്ടറുകൾ അടച്ചിരിക്കുകയാണെങ്കിലും ഇപ്പോഴും ആറ്റിൽ ഒഴുക്ക് ശക്തമാണ്. അതിനാൽ അപകടം നടന്ന സ്ഥലം മുതൽ താഴോട്ട് കൂടുതൽ സ്ഥലത്തേക്ക് തിങ്കളാഴ്ച തിരച്ചിൽ നടത്തും. മണലൂറ്റ് കാരണം നെയ്യാറിലെ ആറാട്ടുകടവ് മുതൽ വലിയ കയങ്ങളാണ്. ഇത് തിരച്ചിൽ നടത്തുന്നവർക്ക് വെല്ലുവിളിയാണ്. മണലൂറ്റും കരയിടിച്ചിലും കാരണം നെയ്യാറി​െൻറ ഗതിതന്നെ മാറി. വറ്റിവരണ്ടുകിടന്ന നെയ്യാര്‍ അടുത്തിടെയാണ് നിറഞ്ഞൊഴുകിത്തുടങ്ങിയത്. നെയ്യാര്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാല്‍ ഷട്ടറുകള്‍ തുറന്ന് ജലം ആറ്റിലേക്ക് ഒഴുക്കുമെന്നും ഇരുകരയിലുള്ളവര്‍ ജാഗ്രതപാലിക്കണമെന്നും ഇറിഗേഷന്‍ വകുപ്പ് നിരന്തരം അറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും ജാഗ്രതപാലിക്കാറില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.