ജനങ്ങൾ ജാഗ്രതാപൂർവമായ നിലപാട് സ്വീകരിക്കണമെന്ന് കാനം

ബാലരാമപുരം: രാജ്യത്തി​െൻറ രാഷ്്ട്രീയ സാഹചര്യം വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രാജേന്ദ്രൻ. ബാലരാമപുരം ജങ്ഷനിൽ എൽ.ഡി.എഫ് ജനജാഗ്രത യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക-രാഷ്്ട്രീയ മേഖലയിൽ രാജ്യത്ത് ഭീതിപരത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. അധികാരം ഉപയോഗിച്ച് അവർ ജനാധിപത്യത്തെയും ഭരണഘടനയെയും ദുർബലമാക്കുന്നു. കുമ്മനം നടത്തിയ ജാഥയിലുടനീളം കേരളത്തിലെ ജനങ്ങൾക്കെതിരെയുള്ള വെല്ലുവിളികളാണ് നടന്നതെന്നും കാനം പറഞ്ഞു. എൽ.ഡിഎഫ് കോവളം മണ്ഡലം കമ്മിറ്റി കൺവീനർ പി. രാജേന്ദ്രകുമാർ അധ്യക്ഷത വഹിച്ചു. നേതാക്കളായ ആനാവൂർ നാഗപ്പൻ, ജി.ആർ. അനിൽ, നീലലോഹിതദാസൻ നാടാർ, ജമീല പ്രകാശം എന്നിവർ സംബന്ധിച്ചു. എം.എച്ച്. സലീം സ്വാഗതം പറഞ്ഞു. രാവിലെ 10ഒാടെ സംഘാടക സമിതിയുടെ നേതൃത്വത്തിൽ ജാഥ ക്യാപ്റ്റനെ ഗവ. ഹയർസെക്കൻഡറി സ്കൂളിന് മുന്നിൽ പുഷ്പ കിരീടം അണിയിച്ചു. കാലാവസ്ഥ പ്രതികൂലമായിരുന്നിട്ടും സ്ത്രീകളുൾപ്പെടെ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.