ബാലരാമപുരം: കനാൽ കരകവിഞ്ഞൊഴുകി വീടുകളിൽ വെള്ളം കയറി. ബാലരാമപുരം ആലുവിള, വേലിക്കോട്ടുകോണം പ്രദേശത്തെ\I \Iമുത്തയ്യൻപിള്ള, അശോകൻ, ശിവൻകുട്ടി, ബിജു, കൃഷ്ണൻ എന്നിവരുടേതുൾപ്പെടെ നിരവധി വീടുകളിൽ വെള്ളം കയറി. മഴ കനത്ത് നെയ്യാർഡാം തുറന്നതോടെയാണ് കനാൽകര കവിഞ്ഞത്. ബാലരാമപുരം പഞ്ചായത്ത് പ്രസിഡൻറ് ആർ.എസ്. വസന്തകുമാരിയുടെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കല്ലുകളും മണ്ണും കരകളിലിട്ട് താൽക്കാലികമായി ജലമൊഴുക്ക് തടഞ്ഞിട്ടുണ്ട്. കലക്ടറെയും ഇറിഗേഷൻ വകുപ്പിനെയും തഹസിൽദാറെയും വിവരമറിയിച്ചതിനെ തുടർന്ന് കനാലിലേക്ക് വെള്ളം തുറന്നുവിടുന്ന ഷട്ടർ അടയ്ക്കുമെന്ന ഉറപ്പും ലഭിച്ചു. കനാൽകരകളിൽ സംരക്ഷണ ഭിത്തികെട്ടി സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് അധികൃതരുടെ ഭാഗത്ത്നിന്ന് നടപടിയുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പലപ്പോഴും മഴക്കാലമായാൽ കനാൽ കരകവിയാറുണ്ട്. വിദ്യാർഥികൾ ഉൾപ്പെടെ ഇതിലൂടെ യാത്ര ചെയ്യുന്നത് ഭീതിയോടെയാണ്. വർഷങ്ങൾക്കു മുമ്പ് ബണ്ട് തകർന്ന് നിരവധി വീടുകൾ വെള്ളത്തിനടിയിലായ സംഭവവുമുണ്ടായിട്ടുണ്ട്. നിലവിലെ സംരക്ഷണ ഭിത്തികളിൽ പലതും സുരക്ഷിതമല്ലെന്ന് പ്രദേശവാസികൾ പറയുന്നു. അടിയന്തരമായി ബണ്ട് നിർമിച്ച് കരകളിലെ താമസക്കാരുടെ ഭീതിക്ക് പരിഹാരം കാണണമെന്നാണ് ആവശ്യമുയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.