അർബുദ രോഗനിർണയ ക്യാമ്പ്

ആറ്റിങ്ങല്‍: നഗരസഭയുടെ നേതൃത്വത്തില്‍ വലിയകുന്ന് ഗവ. താലൂക്ക് ആശുപത്രിയില്‍ 31ന് രാവിലെ ഒമ്പത് മുതല്‍ 12വരെ സംഘടിപ്പിക്കും. നഗരസഭ വാസികള്‍ക്കും സമീപ പഞ്ചായത്തുകളില്‍ താമസിക്കുന്നവര്‍ക്കും പങ്കെടുക്കാം. വാര്‍ഡ് കൗണ്‍സിലര്‍മാരോ ആശാവര്‍ക്കര്‍മാരുമായോ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യാം. സംശയാസ്പദമായ ലക്ഷണങ്ങളോടുകൂടിയ എല്ലാവരും സേവനം പ്രയോജനപ്പെടുത്തണമെന്ന് ചെയര്‍മാന്‍ എം. പ്രദീപും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ജസ്റ്റിന്‍ ജോസും അറിയിച്ചു. കുഴിനികത്തി കുടിവെള്ളം മുട്ടിച്ചതായി പരാതി ആറ്റിങ്ങല്‍: കുഴിനികത്തി കുടിവെള്ളം മുട്ടിച്ചതായി പരാതി. ആറ്റിങ്ങല്‍ കൊല്ലമ്പുഴ കൊട്ടാരം ആശുപത്രിക്ക് സമീപത്തുള്ള പൈപ്പ് ലൈന്‍ പൊട്ടിയുണ്ടായ കുഴിനികത്തണമെന്ന നാട്ടുകാരുടെ ആവശ്യത്തിൽ വാട്ടര്‍ അതോറിറ്റി അധികൃതര്‍ നടപടിയെടുത്തെങ്കിലും സമീപത്തെ ഏഴോളം വീടുകളിലെ കുടിവെള്ള വിതരണം വിച്ഛേദിച്ചു. ജീവനക്കാര്‍ ബോധപൂർവം വരുത്തിയ വീഴ്ചയാണിതെന്നാണ് നാട്ടുകാരുടെ ആരോപണം. പൈപ്പ് പൊട്ടിയതിനെ തുടര്‍ന്നുണ്ടായ കുഴി നികത്തണമെന്നാവശ്യപ്പെട്ട് നിരന്തരം പരാതിപെട്ടതിലുള്ള വൈരാഗ്യമാണത്രെ ഇതിനുകാരണം. കുടിവെള്ളം മുടങ്ങിയത് സംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കി ഒരാഴ്ച പിന്നിട്ടിട്ടും നടപടി സ്വീകരിക്കുന്നില്ലന്ന് പ്രദേശവാസികള്‍ പറഞ്ഞു. അടിയന്തരമായി നടപടി എടുത്തില്ലെങ്കില്‍ സമരപരിപാടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.