മതത്തി​െൻറ ​േപരിലുള്ള ​ധ്രുവീകരണം ചെറുക്കണം ^പ്രേമചന്ദ്രൻ

മതത്തി​െൻറ േപരിലുള്ള ധ്രുവീകരണം ചെറുക്കണം -പ്രേമചന്ദ്രൻ കൊല്ലം: മതത്തി​െൻറ പേരിലുള്ള ധ്രുവീകരണം ചെറുക്കണമെന്നും മതനിരപേക്ഷത നിലനിർത്താൻ യജ്ഞിച്ചില്ലെങ്കിൽ ജനാധിപത്യം ഇല്ലാതാവുമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി. മികച്ച പാർലമേൻററിയനുള്ള പുരസ്കാരം നേടിയതിന് കൊല്ലം മുസ്ലിം അസോസിയേഷൻ നൽകിയ അനുമോദനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് എ. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. ട്രാവൻകൂർ മെഡിസിറ്റി സെക്രട്ടറി എ. അബ്ദുൽസലാം പൊന്നാട അണിയിച്ചു. ലത്തീഫ് ഒറ്റെത്തങ്ങിൽ ആമുഖ പ്രഭാഷണം നടത്തി. അസോസിേയഷൻ ജനറൽ സെക്രട്ടറി ഡോ. എം.എ. സലാം, ഹൗസ്െഫഡ് ചെയർമാൻ എം. ഇബ്രാഹിംകുട്ടി, കായിക്കര നിസാമുദ്ദീൻ, മൂവാറ്റുപുഴ അഷ്റഫ് മൗലവി, ഷിഹാബുദ്ദീൻ, എം.എ. സമദ്, ഡോ. സൈജു ഹമീദ്, കെ.കെ. ഷാജഹാൻ, അൻസർ െകാട്ടുകാട്, കായിക്കര സലാം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.