സമാധാനം തകർക്കാൻ സംഘടിതനീക്കം ^കെ.എം.വൈ.എഫ്

സമാധാനം തകർക്കാൻ സംഘടിതനീക്കം -കെ.എം.വൈ.എഫ് കൊല്ലം: രാജ്യത്ത് നിലനിൽക്കുന്ന സമാധാനം തകർക്കാൻ കേന്ദ്ര ഭരണത്തി​െൻറ തണലിൽ സംഘ്പരിവാര സംഘടനകളുടെ സംഘടിതനീക്കമാണ് അയോധ്യയിലെ ക്ഷേത്രനിർമാണ നീക്കത്തിന് പിന്നിലെന്ന് കെ.എം.വൈ.എഫ് കൊല്ലം താലൂക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു. ശിശുമരണങ്ങളും കലാപങ്ങളും പതിവായ യു.പിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥി​െൻറ ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള വ്യഗ്രത രാജ്യസ്നേഹികൾ തിരിച്ചറിയണമെന്ന് യോഗം ആവശ്യപ്പെട്ടു. ത്വാഹാ അബ്റാരി അധ്യക്ഷത വഹിച്ചു. കണ്ണനല്ലൂർ നാഷിദ് ബാഖവി ഉദ്ഘാടനം ചെയ്തു. എ.കെ. ഉമർ മൗലവി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഭാരവാഹികളായി കുണ്ടുമൺ ഇ.എ. ഹുസൈൻ മന്നാനി (പ്രസി.), അജ്മൽ മുസ്ലിയാർ, ഷിബുഖാൻ (വൈ.പ്രസി.), അൻസർ കുഴിവേലിൽ (ജന.സെക്ര.), നൗഫൽ മൈലാപ്പൂര്, എം.കെ. ഹസീൻ മുസ്ലിയാർ (ജോ.സെക്ര.), ത്വാഹാ അബ്റാരി (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. കാരാളി ഇ.കെ. സുലൈമാൻ ദാരിമി, കുറിഞ്ചിലക്കാട് നവാസ് മന്നാനി എന്നിവർ അനുമോദനപ്രസംഗം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.