2017ലെ ഹോമിയോ, ആയുർവേദ, സിദ്ധ, യുനാനി എന്നീ മെഡിക്കൽ ​കോഴ്​സുകളിലേക്കും മറ്റ്​ മെഡിക്കൽ അനുബന്ധ കോഴ്​സുകളിലേക്കുമുള്ള സ്​പോട്ട്​ അലോട്ട്​മെൻറ്​

തിരുവനന്തപുരം: 2017ലെ ഹോമിയോ, ആയുർവേദ, സിദ്ധ, യുനാനി എന്നീ മെഡിക്കൽ കോഴ്സുകളിലെയും അഗ്രികൾച്ചർ, ഫോറസ്ട്രി, ഫിഷറീസ് എന്നീ അനുബന്ധ കോഴ്സുകളിലെയും ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായി സ്പോട്ട് അലോട്ട്മ​െൻറ് ഒക്ടോബർ 23ന് രാവിലെ 9.30ന് തിരുവനന്തപുരം ഗവ. ആയുർവേദ കോളജ് കാമ്പസിലുള്ള അനാട്ടമി ഹാളിൽ പ്രവേശന പരീക്ഷ കമീഷണർ നടത്തും. 23ന് സ്പോട്ട് അലോട്ട്മ​െൻറ് നടപടി പൂർത്തീകരിക്കാൻ കഴിയാതെവന്നാൽ 24ന് സ്പോട്ട് അലോട്ട്മ​െൻറ് പ്രക്രിയ തുടരുന്നതാണ്. 16.10.2017ലെ സർക്കാർ കത്തിലെ നിർദേശം അനുസരിച്ച് സ്വകാര്യ സ്വാശ്രയ ആയുർവേദ, സിദ്ധ, യുനാനി കോളജുകളിലെ ഒഴിവുള്ള സർക്കാർ സീറ്റുകൾ ഇൗ സ്പോട്ട് അലോട്ട്മ​െൻറിൽ നികത്തുന്നതാണ്. വെറ്ററിനറി കോഴ്സിലെ സീറ്റുകൾ സംബന്ധിച്ച് ഹൈേകാടതിയിൽ കേസ് നിലവിലുള്ളതിനാൽ വെറ്ററിനറി കോഴ്സിൽ ഒഴിവുവരുന്ന സീറ്റുകൾ സ്പോട്ട് അലോട്ട്മ​െൻറിന് പരിഗണിക്കുന്നതല്ല. പ്രേവശന പരീക്ഷ കമീഷണർ തയാറാക്കിയ മെഡിക്കൽ/ആയുർവേദ റാങ്ക്ലിസ്റ്റിൽ ഉൾെപ്പട്ടിട്ടുള്ള വിദ്യാർഥികൾക്ക് സ്പോട്ട് അലോട്ട്മ​െൻറിൽ പെങ്കടുക്കാവുന്നതാണ്. സ്പോട്ട് അലോട്ട്മ​െൻറ് സംബന്ധിച്ച വിശദമായി വിജ്ഞാപനം www.cee-kerala.org, www.cee.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കുന്നതാണ്. ഹെൽപ്ലൈൻ നമ്പറുകൾ: 0471 2339101, 2339102, 2339103, 2339104.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.