ദേശീയ പക്ഷി, മൃഗ- പ്രദര്‍ശന മേള; വരും തലമുറക്കായി ഹ്രസ്വചിത്രം ഒരുങ്ങുന്നു

കൊല്ലം: സംസ്ഥാനത്തെ പക്ഷി, മൃഗ ശേഖരം ദൃശ്യങ്ങളായി വരുംതലമുറക്ക് കരുതിവെക്കാൻ ഹ്രസ്വചിത്രം നിർമിക്കാനൊരുങ്ങുകയാണ് മൃഗസംരക്ഷണ വകുപ്പ്. കേരളത്തി​െൻറ വീട്ടുമുറ്റങ്ങള്‍ അലങ്കരിച്ചിരുന്ന നാടന്‍ കോഴികളെയും അന്യംനിന്നു പോകുന്ന നാടന്‍ ജനുസ്സില്‍പ്പെട്ട വളര്‍ത്തുമൃഗങ്ങളെയുമൊക്കെ പരിചയമില്ലാത്ത പുതുതലമുറക്ക് പുതിയ ദൃശ്യാനുഭവമായിരിക്കും ചിത്രം. പഠന-ഗവേഷണ സാധ്യതകള്‍ പരിപോഷിപ്പിക്കുന്നതിനും ഹ്രസ്വചിത്ര നിര്‍മാണം സഹായകമാകും. കാലിസമ്പത്തും വളര്‍ത്തുപക്ഷികളും അവയുടെ പ്രത്യേകതകളുമൊക്കെ വിഷയമാക്കിയാണ് ചിത്രം തയാറാക്കുക. വെച്ചൂര്‍, കാസര്‍കോട് കുള്ളന്‍, കൃഷ്ണ, മലനാട് ഗിദ്ദ, പുങ്ങന്നൂര്‍ സിന്ധി, സഹിവാള്‍, ഗിര്‍, തുടങ്ങി അമൂല്യങ്ങളായ നാട്ടുപശുക്കളും കരിങ്കോഴി, തലശ്ശേരിക്കോഴി, തിത്തിരിക്കോഴി, നാട്ടിലെയും മറുനാട്ടിലെയും അലങ്കാരക്കോഴികള്‍, നായ്,- പൂച്ച ജനുസ്സുകള്‍, മുയലിനങ്ങള്‍, കാട -ടര്‍ക്കി വൈവിധ്യവും ദൃശ്യങ്ങളില്‍ നിറയും. നവംബര്‍ 10 മുതല്‍ 13 വരെ നടക്കുന്ന ദേശീയ മൃഗ-, പക്ഷി പ്രദര്‍ശനത്തി​െൻറ ഭാഗമായാണ് ചിത്രം നിർമിക്കുന്നത്. കര്‍ഷക സൗഹൃദ വഴികാട്ടിയെന്ന നിലക്കുകൂടി ഹ്രസ്വചിത്രം ശ്രദ്ധേയമാകുമെന്ന് നാഷനല്‍ എക്‌സ്പോ മീഡിയ കമ്മിറ്റി വ്യക്തമാക്കി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ജഗദമ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മൃഗസംരക്ഷണ വകുപ്പ് ജോയൻറ് ഡയറക്ടര്‍മാരായ ഡോ. ജെ. ഹരിഹരന്‍, കെ.എം. ദിലീപ്, അസി. ഡയറക്ടര്‍ ഡോ. ഡി. ഷൈന്‍കുമാര്‍, ഡോ. കെ. മോഹനന്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അജോയ്, പ്രസ് ക്ലബ് വൈസ് പ്രസിഡൻറ് പി.ആര്‍. ദീപ്തി എന്നിവര്‍ പങ്കെടുത്തു. ദേശീയ പക്ഷി, മൃഗ- പ്രദര്‍ശന മേള; സെമിനാര്‍ സംഘടിപ്പിക്കും കൊല്ലം: ആശ്രാമം മൈതാനിയില്‍ നടക്കുന്ന ദേശീയ പക്ഷി, മൃഗ- പ്രദര്‍ശന മേളയുടെ ഭാഗമായി നവംബര്‍ 11 മുതല്‍ 13വരെ മൃഗസംരക്ഷണ മേഖലയിലെ വിവിധ വിഷയങ്ങളില്‍ സെമിനാര്‍ സംഘടിപ്പിക്കും. നവംബര്‍ 11ന് രാവിലെ ഒമ്പതിന് പശുവളര്‍ത്തല്‍ മേഖലയിലെ ആധുനികവത്കരണവും നൂതനപ്രവണതകളും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. 12ന് കോഴിവളര്‍ത്തല്‍ -വ്യവസായ സാധ്യതകള്‍, 13ന് മാലിന്യ സംസ്‌കരണം എന്നിവയാണ് സെമിനാര്‍ വിഷയങ്ങള്‍. പങ്കെടുക്കാന്‍ താൽപര്യമുള്ളവര്‍ 0476-2 857977, 9447072753 എന്നീ നമ്പറുകളില്‍ ഒക്‌ടോബര്‍ 31നകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ല മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.