കവി എ. അയ്യപ്പൻ അനുസ്മരണം

കൊല്ലം: കവി എ. അയ്യപ്പനെ അനുസ്മരിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും 22ന് ഒത്തുചേരുന്നു. കൊല്ലം പബ്ലിക് ലൈബ്രറി ഹാളിലാണ് അനുസ്മരണവും സർഗാത്മക കൂട്ടായ്മയും നടക്കുകയെന്ന് സ്വാഗതസംഘം ജനറൽ കൺവീനർ വിശ്വൻ കുടിക്കോട് വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30ന് അയ്യപ്പൻകവിതകളുടെ ആലാപനമത്സരവും അവയുടെ തത്സമയ ചിത്രരചനയും നടക്കും. 10.30ന് 'അയ്യപ്പൻ കവിതകളിലെ സ്ത്രീസാന്നിധ‍്യം' സെമിനാർ ഡോ. എ.ജെ. ഒലീന ഉദ്ഘാടനം ചെയ്യും. ഡോ. സി. ഉണ്ണിക്കൃഷ്ണൻ മോഡറേറ്ററാകും. 1.30ന് കവിയെ അനുസ്മരിച്ച് 'കഥയും കവിതയും'. വൈകീട്ട് മൂന്നിന് അനുസ്മരണ സമ്മേളനം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. വിവിധ രംഗങ്ങൾ മികവ് തെളിയിച്ച ചാപ്റ്റർ മോഹനൻ, കെ.വി. ജ്യോതിലാൽ, പരപ്പിൽ കറുമ്പൻ, ജെയിൻ ജോസഫ്, വൃന്ദ പ്രദീപ്, രാജു സർവകലാസംഘം എന്നിവരെ ചടങ്ങിൽ ആദരിക്കും. കേരള സർവകലാശാല സംസ്കൃതം ബി.എ സാഹിത്യത്തിൽ ഒന്നാം റാങ്ക് നേടിയ ഹരിത, ബി.എ ജേണലിസത്തിൽ ഒന്നാം റാങ്ക് നേടിയ അമിത ആർ. നായർ എന്നിവർക്ക് കാഷ് അവാർഡ് സമ്മാനിക്കും. 4.30ന് സാംസ്കാരിക സമ്മേളനം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. ചവറ കെ.എസ്. പിള്ള അധ്യക്ഷത വഹിക്കും. ആറിന് കവി അയ്യപ്പനെയും കവിതകളെയും കുറിച്ചുള്ള ഡോക്യുമ​െൻററി 'എത്രയും യാദഭാവം' പ്രദർശിപ്പിക്കും. വാർത്തസമ്മേളനത്തിൽ കൺവീനർമാരായ പാമ്പുറം അരവിന്ദ്, സിനിലാൽ ഒഴുകുപാറ എന്നിവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.